കോ​വി​ഡ് പ്ര​തി​രോ​ധം: ബ്ലൂ​ഹി​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ സേ​വ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു
Saturday, April 4, 2020 10:58 PM IST
ക​യ്യൂന്നി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നീ​ല​ഗി​രി​യി​ലെ എ​രു​മാ​ട് ബ്ലൂ​ഹി​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ ദി​വ​സം ഏ​ക​ദേ​ശം 200 പേ​ർ​ക്കാ​ണ് ഭ​ക്ഷ​ണം പാ​കം ചെ​യ്തു എ​ത്തി​ക്കു​ന്ന​ത്.

താ​ളൂ​ർ, കോ​ട്ടൂ​ർ, മ​ണ​ൽ​വ​യ​ൽ, ക​ക്കു​ണ്ടി അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന വി​വി​ധ വ​കു​പ്പു​ക​ളി​ൽ​പ്പെ​ട്ട 90 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​ദി​വാ​സി കോ​ള​നി​ക​ളി​ലു​മാ​ണ് ദി​വ​സം ര​ണ്ടു നേ​രം ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ ക​ഴി​യും​വ​രെ സേ​വ​നം തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ന്നു ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജി ആ​ല​പു​രം, സെ​ക്ര​ട്ട​റി ജോ​ബി​റ്റ് എ​ന്നി​വ​ർ പ​റ​ഞ്ഞു.