സൗ​ജ​ന്യ റേ​ഷ​ൻ ആ​ദ്യ ദി​നം വാ​ങ്ങി​യ​തു 47,715 കു​ടും​ബ​ങ്ങ​ൾ
Thursday, April 2, 2020 10:54 PM IST
ക​ൽ​പ്പ​റ്റ:​ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണ​ത്തി​നു ജി​ല്ല​യി​ൽ തു​ട​ക്കം. ആ​ദ്യ​ദി​നം 47,715 കു​ടും​ബ​ങ്ങ​ൾ സൗ​ജ​ന്യ റേ​ഷ​ൻ വാ​ങ്ങി. 954 ട​ണ്‍ അ​രി​യും 129 ട​ണ്‍ ഗോ​ത​ന്പു​മാ​ണ് ജി​ല്ല​യി​ലെ 312 റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ ന​ൽ​കി​യ​ത്. റേ​ഷ​ൻ വി​ത​ര​ണ​ത്തി​നു ഏ​ർ​പ്പെ​ടു​ത്തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഫ​ലം ക​ണ്ടു. കാ​ര്യ​മാ​യ തി​ക്കും തി​ര​ക്കു​മി​ല്ലാ​തെ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ചാ​യി​രു​ന്നു റേ​ഷ​ൻ വി​ത​ര​ണ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.
പ​ല​യി​ട​ത്തും അ​രി വാ​ങ്ങാ​ൻ വ​ന്ന​വ​ർ​ക്ക് കു​ടി​വെ​ള്ള​വും അ​ത്യാ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഇ​രി​പ്പി​ട​വും ഒ​രു​ക്കി​യി​രു​ന്നു. ചു​രു​ക്കം ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ട​ത്. മ​ഞ്ഞ, പി​ങ്ക് റേ​ഷ​ൻ കാ​ർ​ഡു​കാ​ർ​ക്ക് രാ​വി​ലെ​യും നീ​ല, വെ​ള്ള കാ​ർ​ഡു​കാ​ർ​ക്ക് ഉ​ച്ച​യ്ക്കു​ശേ​ഷ​വു​മാ​ണ് വി​ത​ര​ണം. ക​ട​ക​ളി​ൽ വ​ന്ന് വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കും. ഈ ​മാ​സം 20 വ​രെ റേ​ഷ​ൻ വി​ത​ര​ണം തു​ട​രും. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ അ​രി​യു​ടെ അ​ള​വി​ൽ കു​റ​വ് വ​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തു പ​രി​ഹ​രി​ച്ച​താ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.