വന്യജീവി സങ്കേതങ്ങളെ ഏകവിളത്തോട്ട വിമുക്തമാക്കൽ: സം​സ്ഥാ​നം ദേ​ശീ​യ വ​ന്യ​ജീ​വി ബോ​ർ​ഡി​ന്‍റെ അ​നു​മ​തി തേ​ടി​യേ​ക്കും
Tuesday, March 31, 2020 10:47 PM IST
ക​ൽ​പ്പ​റ്റ: വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളെ ഏ​ക​വി​ള​ത്തോ​ട്ട വി​മു​ക്ത​മാ​ക്കു​ന്ന​തി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ദേ​ശീ​യ വ​ന്യ​ജീ​വി ബോ​ർ​ഡി​ന്‍റെ അ​നു​മ​തി തേ​ടി​യേ​ക്കും. വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലെ തേ​ക്കു​തോ​ട്ട​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന​തി​നു രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്കു ദേ​ശീ​യ വ​ന്യ​ജീ​വി ബോ​ർ​ഡി​ന്‍റെ അ​നു​മ​തി തേ​ടാ​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി​യെ​ന്നാ​ണ് വി​വ​രം.
വ​ന​ത്തി​ലു​ള്ള തോ​ട്ട​ങ്ങ​ളി​ലെ വ​ള​ർ​ച്ച​യെ​ത്തി​യ തേ​ക്കു​ക​ൾ മു​റി​ക്കാ​ത്ത​തു​മൂ​ലം സ​ർ​ക്കാ​രി​നു​ണ്ടാ​കു​ന്ന ന​ഷ്ടം പ​രി​ഹി​ക്കു​ന്ന​തി​നും ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ളു​ടെ സ്ഥാ​ന​ത്തു നൈ​സ​ർ​ഗി​ക വ​ന​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ പ​ഠി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു അ​ഞ്ചം​ഗ സ​മി​തി​യെ 2019 മെ​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​ച്ചി​രു​ന്നു.
പാ​ല​ക്കാ​ട് ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ(​വൈ​ൽ​ഡ് ലൈ​ഫ്)​ചെ​യ​ർ​മാ​നാ​യ ക​മ്മി​റ്റി​യി​ൽ റി​ട്ട​യേ​ർ​ഡ് സു​വോ​ള​ജി പ്ര​ഫ​സ​ർ ഡോ.​ഇ. കു​ഞ്ഞി​കൃ​ഷ്ണ​ൻ, കേ​ര​ള വ​നം ഗ​വേ​ഷ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വ​ന്യ​ജീ​വി ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​പി. ബാ​ല​കൃ​ഷ്ണ​ൻ, ഫോ​റ​സ്ട്രി കോ​ള​ജി​ലെ വ​ന്യ​ജീ​വി ശാ​സ്ത്ര​വി​ഭാ​ഗം മേ​ധാ​വി ഡോ.​പി.​ഒ. ന​മീ​ർ, റി​ട്ട​യേ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ജ​യിം​സ് സ​ക്ക​റി​യ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.
സ​മി​തി​യു​ടെ പ​ഠ​ന​റി​പ്പോ​ർ​ട്ട് പ​രി​ഗ​ണാ​ർ​ഹ​മെ​ങ്കി​ൽ തേ​ക്കു​ക്ക​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​നു സ​ർ​ക്കാ​ർ അ​നു​മ​തി തേ​ടു​മെ​ന്നാ​ണ് വ​നം മ​ന്ത്രി കെ. ​രാ​ജു അ​ടു​ത്തി​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​ഠ​നം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​ക്കി​യ ക​മ്മി​റ്റി വൈ​കാ​തെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ ശി​പാ​ർ​യോ​ടെ സം​സ്ഥാ​ന വ​ന്യ​ജീ​വി ബോ​ർ​ഡി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കാ​ണ് ആ​ദ്യം വി​ടേ​ണ്ട​ത്. പി​ന്നീ​ട് സം​സ്ഥാ​ന ബോ​ർ​ഡി​ന്‍റെ ശി​പാ​ർ​ശ സ​ഹി​ത​മാ​ണ് ദേ​ശീ​യ വ​ന്യ​ജീ​വി ബോ​ർ​ഡി​നു അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.
ദേ​ശീ​യ വ​ന്യ​ജീ​വി ബോ​ർ​ഡ് അ​നു​വ​ദി​ച്ചാ​ൽ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ തേ​ക്കു​മു​റി​ക്കും സ്വാ​ഭാ​വി​ക വ​ന​വ​ത്ക​ര​ണ​ത്തി​നും വ​ഴി​യൊ​രു​ങ്ങും.
നി​യ​മ​ത​ട​സ​ങ്ങ​ൾ എ​ല്ലാം നീ​ങ്ങി വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ മ​രം​മു​റി ന​ട​ന്നാ​ൽ വ​യ​നാ​ട്ടി​ല​ട​ക്കം പാ​രി​സ്ഥി​തി​ക​ത്ത​ക​ർ​ച്ച ല​ഘൂ​ക​രി​ക്കാ​നാ​കും. തേ​ക്ക് വി​ൽ​പ​ന​യി​ലൂ​ടെ സം​സ്ഥാ​ന ഖ​ജ​നാ​വി​ൽ വ​ൻ​തു​ക​യെ​ത്തും.
സാ​ന്പ​ത്തി​ക താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി വ​ന​ത്തി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ തേ​ക്ക്, യൂ​ക്കാ​ലി​പ്റ്റ്സ്, കാ​റ്റാ​ടി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി സ്വാ​ഭാ​വി​ക വ​ന​വ​ത്ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. വ​ൻ​തോ​തി​ൽ ജ​ലം ഉൗ​റ്റു​ന്ന ഇ​നം വൃ​ക്ഷ​ങ്ങ​ൾ വ​ന​ത്തി​ൽ ന​ട്ടു​പ​രി​പാ​ലി​ക്കു​ന്ന​തി​നെ​തി​രെ ജ​നീ​കീ​യ കൂ​ട്ടാ​യ്മ​ക​ളും രം​ഗ​ത്തു​വ​ന്നി​രു​ന്നു. വ​ര​ൾ​ച്ച​യു​ടെ രൂ​ക്ഷ​ത​യും മ​നു​ഷ്യ-​മൃ​ഗ സം​ഘ​ർ​ഷ​വും വ​ർ​ധി​ച്ച​തി​നു പ്ര​ധാ​ന കാ​ര​ണം വ​ന​ത്തി​ലെ ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ളാ​ണെ​ന്നു പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ക​യു​ണ്ടാ​യി.
ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​ർ സ​മി​തി​ക്കു രൂ​പം ന​ൽ​കി​യ​ത്. റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട്, പ​റ​ന്പി​ക്കു​ളം, അ​ഗ​സ്ത്യ​വ​നം, പെ​രി​യാ​ർ, ത​ട്ടേ​ക്കാ​ട്, ആ​ന​മു​ടി, പാ​ന്പാ​ടും​ചോ​ല തു​ട​ങ്ങി​യ വ​ന​മേ​ഖ​ല​ക​ളി​ൽ പ​ഠ​നം ന​ട​ത്തി​യി​രു​ന്നു.
വ​യ​നാ​ട്ടി​ൽ സൗ​ത്ത് വ​യ​നാ​ട്, നോ​ർ​ത്ത് വ​യ​നാ​ട്, വൈ​ൽ​ഡ് ലൈ​ഫ് വ​നം ഡി​വി​ഷ​നു​ക​ളി​ലാ​യി 200 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റോ​ളം തേ​ക്ക്, യൂ​ക്കാ​ലി​പ്റ്റ്സ്, കാ​റ്റാ​ടി തോ​ട്ട​ങ്ങ​ളു​ണ്ട്. 344.4 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​രു​ന്ന വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ മാ​ത്രം 101.48 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ളാ​ണ്. ഏ​ക​ദേ​ശം അ​ര ല​ക്ഷം ഏ​ക്ക​ർ തേ​ക്കു​തോ​ട്ട​മാ​ണ് കേ​ര​ള​ത്തി​ലാ​കെ. ഇ​തി​ൽ 30,000 ഏ​ക്ക​റും വ​യ​നാ​ട്ടി​ലാ​ണ്.
വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലെ ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​തി​നു കേ​ന്ദ്ര വ​ന നി​യ​മ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​യും വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നു വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ, സെ​ക്ര​ട്ട​റി തോ​മ​സ് അ​ന്പ​ല​വ​യ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.