നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ വീ​ടി​നു പു​റ​ത്തു സ​ഞ്ച​രി​ച്ചി​ട്ടി​ല്ലെ​ന്നു കൊ​റോ​ണ രോ​ഗി
Tuesday, March 31, 2020 10:46 PM IST
ക​ൽ​പ്പ​റ്റ: നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ വീ​ടി​നു പു​റ​ത്തു സ​ഞ്ച​രി​ച്ചി​ട്ടി​ല്ലെ​ന്നു കൊ​റോ​ണ രോ​ഗി. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച ക​ന്പ​ള​ക്കാ​ട് സ്വ​ദേ​ശി​യു​ടേ​താ​ണ് ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘ​നം ന​ട​ത്തി​യി​ല്ലെ​ന്ന വാ​ദം. ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഇ​തു ശ​രി​വ​യ്ക്കു​ന്നു. എ​ന്നാ​ൽ അ​ബു​ദാ​ബി​യി​ൽ​നി​ന്നെ​ത്തി​യ ഇ​ദ്ദേ​ഹം ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘ​നം ന​ട​ത്തി​യെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു ല​ഭി​ച്ച വി​വ​രം. നി​ജം മ​ന​സി​ലാ​ക്കു​ന്ന​തി​നു സൈ​ബ​ർ സെ​ല്ലി​ന്‍റെ ജി​യോ ഫെ​ൻ​സിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.
അ​ബു​ദാ​ബി​യി​ൽ​നി​ന്നു ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ഴി​ഞ്ഞ 16നു ​വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം പൊ​തു​ജ​ന​സ​ന്പ​ർ​ക്കം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു രോ​ഗി സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റ​ത്തു​വി​ട്ട സ​ന്ദേ​ശ​ത്തി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു മ​ക​നും ഭാ​ര്യാ​സ​ഹോ​ദ​ര​നും ഒ​പ്പ​മാ​ണ് വ​യ​നാ​ട്ടി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. വ​രു​ന്ന​വ​ഴി കൂ​ളി​വ​യ​ലി​ലെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ചു. തു​ട​ർ​ന്നു വീ​ട്ടി​ലെ​ത്തി ആ​രു​മാ​യും സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടാ​തെ ക​ഴി​ഞ്ഞു.
വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്നു വീ​ണു പ​രി​ക്കേ​റ്റ മ​ക​നു​മാ​യി 25നു ​ഉ​ച്ച​ക​ഴി​ഞ്ഞു ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​യെ​ങ്കി​ലും കാ​റി​നു പു​റ​ത്തി​റ​ങ്ങി​യി​ല്ല. വി​ളി​ച്ച​റി​യി​ച്ച​ശേ​ഷ​മാ​ണ് മ​ക​നൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. മ​ക​ന്‍റെ എ​ക്സ്റേ എ​ടു​ക്കു​ന്ന​തി​നാ​യി 26നു ​രാ​വി​ലെ​യും ആ​ശു​പ​ത്രി​യി​ൽ പോ​യി. അ​ന്നു​ച്ച​ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ ആം​ബു​ല​ൻ​സി​ൽ​വ​ച്ചാ​ണ് സ്ര​വം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​ത്. ഇ​തി​നു​ശേ​ഷം നേ​രേ വീ​ട്ടി​ലേ​ക്കു പോ​രു​ക​യാ​ണു​ണ്ടാ​യ​ത്.
ഗ​ൾ​ഫി​ൽ​നി​ന്നു വ​ന്ന​ശേ​ഷം മോ​സ്കു​ക​ളി​ലോ മാ​ർ​ക്ക​റ്റു​ക​ളി​ലോ പോ​യി​ട്ടി​ല്ല. അ​യ​ൽ​വാ​സി​ക​ളു​മാ​യി​പോ​ലും സ​ന്പ​ർ​ക്കം ഉ​ണ്ടാ​യി​ല്ല. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും രോ​ഗി​യു​ടെ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. അ​തി​നി​ടെ, ക​ന്പ​ള​ക്കാ​ട് സ്വ​ദേ​ശി​യു​ടെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കി​വ​രി​ക​യാ​ണെ​ന്നും കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.