പാ​ൽ സം​ഭ​ര​ണ​ത്തി​ലെ നി​യ​ന്ത്ര​ണം ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി: ക്ഷീ​ര ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
Tuesday, March 31, 2020 10:46 PM IST
ക​ൽ​പ്പ​റ്റ: ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ​നി​ന്നു ഇ​ന്നു പാ​ൽ സം​ഭ​രി​ക്കേ​ണ്ടെ​ന്നും നാ​ളെ മു​ത​ൽ 50 ശ​ത​മാ​നം സം​ഭ​ര​ണം ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നു​മു​ള്ള മ​ല​ബാ​ർ മേ​ഖ​ല ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ന്‍റെ തീ​രു​മാ​നം ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു ക്ഷീ​ര ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ഒ. ദേ​വ​സ്യ​യും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​സ​ജീ​വ​ൻ മ​ട​ക്കി​മ​ല​യും വി​മ​ർ​ശി​ച്ചു.
ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മു​ഴു​വ​ൻ പാ​ലും സം​ഭ​രി​ക്കു​ന്ന​തി​നു അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു. കാ​ലി​ത്തീ​റ്റ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ക, പാ​ൽ പൊ​ടി​യാ​ക്കു​ന്ന​തി​നു പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.
അ​തി​നി​ടെ, കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ലി​ന്‍റെ​യും പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​പ​ണ​ന​ത്തി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​യാ​ണ് സം​ഭ​ര​ണ നി​യ​ന്ത്ര​ണ​ത്തി​നു ഇ​ട​യാ​ക്കി​യ​തെ​ന്നു മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ല യൂ​ണി​യ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മേ​ഖ​ല യൂ​ണി​യ​ൻ ദി​വ​സം ശ​രാ​ശ​രി ആ​റു ല​ക്ഷം ലി​റ്റ​ർ പാ​ലാ​ണ് സം​ഭ​രി​ക്കു​ന്ന​ത്.
മൂ​ന്നു ല​ക്ഷം ലി​റ്റ​റാ​ണ് പ്ര​തി​ദി​ന വി​പ​ണ​നം. മി​ച്ചം​വ​രു​ന്ന പാ​ലി​ന്‍റെ കു​റ​ച്ചു​ഭാ​ഗം തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​ണി​യ​നു ന​ൽ​കി​യി​രു​ന്നു. ബാ​ക്കി ലി​റ്റ​റി​നു 10 രൂ​പ​യോ​ളം ന​ഷ്ടം സ​ഹി​ച്ച് ത​മി​ഴ്നാ​ട്ടി​ൽ അ​യ​ച്ച് പാ​ൽ​പ്പൊ​ടി​യാ​ക്കി സൂ​ക്ഷി​ക്കു​യാ​ണ് ചെ​യ്തി​രു​ന്ന​ത്.
പാ​ൽ വി​പ​ണ​നം കു​റ​ഞ്ഞ​തു​മൂ​ലം എ​റ​ണാ​കു​ളം യൂ​ണി​യ​ൻ പാ​ൽ സം​ഭ​ര​ണ​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം യൂ​ണി​യ​നു മാ​ത്ര​മാ​ണ് നി​ല​വി​ൽ മ​ല​ബാ​ർ യൂ​ണി​യ​നി​ൽ​നി​ന്നു കു​റ​ച്ചു പാ​ൽ വാ​ങ്ങാ​നാ​കു​ന്ന​ത്.
ദേ​ശീ​യ ക്ഷീ​ര​വി​ക​സ​ന ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം മി​ൽ​ക്ക് യൂ​ണി​യ​നു​ക​ളും പാ​ൽ സം​ഭ​ര​ണ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു. അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ പാ​ൽ അ​യ​യ്ക്കേ​ണ്ടെ​ന്നു ത​മി​ഴ്നാ​ട് മി​ൽ​ക്ക് ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചി​രി​ക്ക​യാ​ണ്.
മ​ല​ബാ​ർ മേ​ഖ​ല യൂ​ണി​യ​ന്‍റെ ടാ​ങ്ക​ർ ക​ഴി​ഞ്ഞ​ദി​വ​സം ത​മി​ഴ്നാ​ട്ടി​ലെ പാ​ൽ​പ്പൊ​ടി ഫാ​ക്ട​റി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു ത​ട​യു​ക​യു​മു​ണ്ടാ​യി. ഈ ​വി​ഷ​മ​ഘ​ട്ടം ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പാ​ൽ സം​ഭ​ര​ണ​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ന്നു മേ​ഖ​ല യൂ​ണി​യ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.

പോ​ലീ​സു​കാ​ർ​ക്കു
മോ​രും കു​ടി​വെ​ള്ള​വും

ക​ൽ​പ്പ​റ്റ: ലോ​ക്ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ൽ സേ​വ​നം ചെ​യ്യു​ന്ന പോ​ലീ​സു​കാ​ർ​ക്കു റി​ല​യ​ൻ​സ് ജി​യോ കേ​ര​ള മോ​രും കു​ടി​വെ​ള്ള​വും വി​ത​ര​ണം ചെ​യ്യും. വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്പി വി.​ഡി. വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. റി​ല​യ​ൻ​സ് ജി​യോ പ്ര​തി​നി​ധി സു​ധീ​ഷ് വാ​സു, പി.​സി. രാ​ജീ​വ്, എ.​ജി. രാ​ജേ​ഷ്, അ​ബ്ദു​ൽ​നാ​സ​ർ, എ​സ്. രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.