മെ​ഡി​ക്ക​ൽ ഷോ​പ്പ് പ്ര​വ​ർ​ത്ത​നം എ​ട്ട് മു​ത​ൽ അ​ഞ്ച് വ​രെ
Tuesday, March 31, 2020 10:46 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​യി ക്ര​മീ​ക​രി​ക്കാ​ൻ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ​ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​രോ ടൗ​ണി​ലും ഒ​രു മെ​ഡി​ക്ക​ൽ ഷോ​പ്പ് രാ​ത്രി എ​ട്ട് വ​രെ പ്ര​വ​ർ​ത്തി​ക്കും. ഏ​ത് ഷോ​പ്പാ​ണ് ഇ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന കാ​ര്യം ഷോ​പ്പു​ട​മ​ക​ളു​ടെ സം​ഘ​ട​ന തീ​രു​മാ​നി​ക്കും. ന​ല്ലൂ​ർ​നാ​ട് കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ നാ​ലാം മൈ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ർ​മ​സി​യെ ചു​മ​ല​ത​ല​പ്പെ​ടു​ത്തി​യ​താ​യും ക​ള​ക്ട​ർ പ​റ​ഞ്ഞു.
മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ​ത്തി​ന് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ​ക്കും പാ​സ് അ​നു​വ​ദി​ക്കും. മെ​ഡി​ക്ക​ൽ ഷോ​പ്പി​ലെ മൂ​ന്ന് വീ​തം ജീ​വ​ന​ക്കാ​ർ​ക്കും പാ​സ് അ​നു​വ​ദി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്ന് മ​രു​ന്നു​ക​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ൽ ഇ​ള​വു​ണ്ടാ​കും. ഷോ​പ്പു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന് സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു. മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ സ​ന്ന​ദ്ധം വോ​ള​ണ്ടി​യ​ർ​മാ​രെ ഇ​തി​നാ​യി നി​യോ​ഗി​ക്കും.