കൊ​റോ​ണ പ്ര​തി​രോ​ധം: അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി
Tuesday, March 31, 2020 10:46 PM IST
മാ​ന​ന്ത​വാ​ടി: കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സി​പി​ഐ ത​വി​ഞ്ഞാ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. ത​ല​പ്പു​ഴ ടൗ​ണ്‍, ചു​ങ്കം, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി, പോ​ലീ​സ് സ്റ്റേ​ഷ​ൻ, മാ​ർ​ക്ക​റ്റു​ക​ൾ, ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളാ​ണ് അ​ണു​നാ​ശി​നി ത​ളി​ച്ച​ത്. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. ജോ​ണി മ​റ്റ​ത്തി​ലാ​നി, ദി​നേ​ശ്ബാ​ബു, പി. ​നാ​ണു, പി. ​റ​യി​സ്, മു​സ്ത​ഫ ത​ല​പ്പു​ഴ, ബ്രി​ജേ​ഷ് ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റേ​ഷ​ൻ കി​റ്റു​ക​ൾ ഇ​ന്ന് മു​ത​ൽ

ക​ൽ​പ്പ​റ്റ: ട്രൈ​ബ​ൽ കോ​ള​നി​ക​ളി​ൽ റേ​ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള​ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു. കോ​ള​നി​യി​ലെ ഭ​ക്ഷ്യ​ല​ഭ്യ​ത സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കു​ടു​ബ​ശ്രീ അം​ഗ​ങ്ങ​ളാ​ണ് ഭ​ക്ഷ​ണ കി​റ്റു​ക​ൾ ത​യ്യാ​റാ​ക്കു​ന്ന​ത്. കി​റ്റു​ക​ൾ ഇ​ന്ന് മു​ത​ൽ വി​ത​ര​ണം ചെ​യ്യും. നി​ല​വി​ൽ ജി​ല്ല​യി​ൽ ആ​വ​ശ്യ​ത്തി​ല​ധി​കം ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്കു​ണ്ടെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.