അ​ഗ്നി ര​ക്ഷാ സേ​ന ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു
Tuesday, March 31, 2020 10:46 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി അ​ഗ്നി ര​ക്ഷാ സേ​ന ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണം, അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ൾ, ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്നു​ള്ള അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നു ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​ർ: 101. അ​ഗ്നി​ര​ക്ഷാ​നി​ല​യം ക​ൽ​പ്പ​റ്റ: 04936 202333, ബ​ത്തേ​രി: 04936 227101, മാ​ന​ന്ത​വാ​ടി:04936 245052.

സേ​വ​ന സ​ന്ന​ദ്ധ​രാ​യി വോ​ള​ണ്ടി​യ​ർ സേ​ന

ക​ൽ​പ്പ​റ്റ: കൊ​റോ​ണ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വോ​ള​ണ്ടി​യ​ർ സേ​ന​യു​ടെ സേ​വ​നം. ക്വാ​റന്‍റൈനി​ലും അ​ല്ലാ​തെ​യും വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് വി​വി​ധ​ങ്ങ​ളാ​യ സേ​വ​ന​ങ്ങ​ളാ​ണ് സേ​ന ല​ഭ്യ​മാ​ക്കു​ന്ന​ത്. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും അ​ഞ്ചു പേ​രാ​ണ് സേ​ന​യി​ലു​ള്ള​ത്. ഇ​വ​ർ​ക്ക് പ്ര​ത്യേ​കം പാ​സ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ന​ന്പ​റി​ലോ 9496207151 എ​ന്ന ന​ന്പ​റി​ലോ ആ​ളു​ക​ൾ​ക്ക് സേ​ന​യു​ടെ ആ​വ​ശ്യ​ത്തി​നു ബ​ന്ധ​പ്പെ​ടാം. കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​യാ​റു​ള്ള​വ​ർ പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ 7025740829 എ​ന്ന വാ​ട്സ്ആ​പ് ന​ന്പ​രി​ൽ അ​റി​യി​ക്ക​ണം.