വ്യാ​പാ​ര മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി: മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന്
Tuesday, March 31, 2020 10:46 PM IST
ക​ൽ​പ്പ​റ്റ: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യാ​പാ​ര​മേ​ഖ​ല​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.
അ​വ​ശ്യ​സേ​വ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ക​ട​ക​ൾ ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി തു​റ​ക്കു​ന്നി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​നു ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാ​ണ്. വ്യാ​പാ​രി​ക​ളു​ടെ ഒ​ഡി വാ​യ്പ​ക​ൾ​ക്കു മൊ​റ​ട്ടോ​റി​യം ബാ​ധ​ക​മാ​ണോ എ​ന്നു വ്യ​ക്ത​ത​യി​ല്ല. ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കു പ്ര​ത്യേ​ക സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണം. വാ​യ്പ​ക​ക​ൾ​ക്കു പ​ലി​ശ​യി​ള​വു അ​നു​വ​ദി​ക്ക​ണം. ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം ക​ട​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു പ​ലി​ശ​ര​ഹി​ത​വാ​യ്പ ല​ഭ്യ​മാ​ക്ക​ണം. അ​വ​ശ്യ​സ​ർ​വീ​സ് പാ​സു​ള്ള വ്യാ​പാ​രി​ക​ളെ​യും വി​ത​ര​ണ വാ​ഹ​ന​ങ്ങ​ളെ​യും അ​നാ​വ​ശ്യ പ​രി​ശോ​ധ​ന​യി​ൽ​നി​ന്നു ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ട​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.
വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ന​ട​ത്തി​യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നാ​ഫ് കാ​പ്പാ​ട്, കെ. ​മ​ണി​ക​ണ്ഠ​ൻ, എ.​ജെ. റി​യാ​സ്, അ​ബി തൃ​ശൂ​ർ, അ​ക്രം ചു​ണ്ടേ​ൽ, ഷ​ജീ​ർ പ​ത്ത​നം​തി​ട്ട, സു​നീ​ർ ആ​ല​പ്പു​ഴ, സു​ധീ​ർ കൊ​ല്ലം, ജി​ന്‍റു കു​ര്യ​ൻ, സ​ലിം രാ​മ​നാ​ട്ടു​ക​ര, സി​ജോ​മോ​ൻ, ത​ങ്കം എ. ​രാ​ജ​ൻ, നൗ​ഷാ​ദ് കാ​ക്ക​വ​യ​ൽ, ഫൈ​സ​ൽ മ​ഞ്ചേ​രി, കെ.​എ​സ്. നി​ഷാ​ദ്, അ​സ്ലം പാ​ല​ക്കാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.