കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യും
Monday, March 30, 2020 10:40 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​ർ​ക്കും അ​വ​ശ്യ സ​ർ​വീ​സി​ലു​ള്ള മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് ജി​ല്ലാ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ഇ​ട​പെ​ട​ൽ. കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും ക​മ്മ്യൂ​ണി​റ്റി കി​ച്ച​നു​ക​ളി​ലെ ആ​വ​ശ്യ​ത്തി​നും കു​ടി​വെ​ള്ള​മെ​ത്തി​ക്കും. കു​ടി​വെ​ള്ള​ത്തി​നാ​യി 9447372329, 9188127926 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

വാ​ഷ് പി​ടി​ച്ചെ​ടു​ത്തു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി എ​ക്സൈ​സ് റേ​ഞ്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഓ​ട​പ്പ​ള്ളം ഭാ​ഗ​ത്ത് വ​ന​മേ​ഖ​ല​യി​ൽ​നി​ന്നും വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പ്ലാ​സ്റ്റി​ക് ബാ​ര​ൽ, കു​ടം, ബ​ക്ക​റ്റ് എ​ന്നി​വ​യി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​ണ് ചാ​രാ​യം വാ​റ്റാ​ൻ പാ​ക​ത്തി​ൽ 130 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ടു​ത്ത​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​കെ. മ​ണി​ക​ണ്ഠ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​ബി. ഹ​രി​ദാ​സ്, കെ.​ജി. ശ​ശി​കു​മാ​ർ, സി​ഇ​ഒ മാ​രാ​യ എ.​എ​സ്. അ​നീ​ഷ്, അ​മ​ൽ തോ​മ​സ്, പ്ര​ജീ​ഷ് എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.