ച​ര​ക്ക് വാ​ഹ​ന പാ​സ് കൗ​ണ്ട​ർ തു​ട​ങ്ങി
Monday, March 30, 2020 10:40 PM IST
ക​ൽ​പ്പ​റ്റ: അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ച​ര​ക്ക് നീ​ക്ക​ത്തി​നാ​യു​ള്ള വാ​ഹ​ന പാ​സു​ക​ൾ​ക്ക് തൃ​ശി​ലേ​രി, നൂ​ൽ​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ക​ള​ക്ട​റേ​റ്റി​ലും കൗ​ണ്ട​റു​ക​ൾ തു​ട​ങ്ങി. ക​ർ​ണാ​ട​ക​യി​ലേ​ക്ക് ബാ​വ​ലി ചെ​ക്ക് പോ​സ്റ്റ് വ​ഴി ക​ട​ന്നു പോ​കേ​ണ്ട ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ തൃ​ശി​ലേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ലും ക​ർ​ണാ​ട​ക​യി​ലേ​ക്ക് മു​ത്ത​ങ്ങ ചെ​ക്ക് പോ​സ്റ്റ് വ​ഴി ക​ട​ന്നു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ നൂ​ൽ​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സി​ലും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ക​ള​ക്ട​റേ​റ്റി​ലെ എ​ൽ​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റി​ൽ (എ​ൽ. സെ​ക്ഷ​ൻ) നി​ന്നു​മാ​ണ് പാ​സ് വാ​ങ്ങേ​ണ്ട​ത്. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റും ക്ലീ​ന​റും അ​സ​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ര​ണ്ട് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​ക​ളു​മാ​യി അ​ത​ത് കൗ​ണ്ട​റു​ക​ളി​ൽ എ​ത്തി പാ​സ് വാ​ങ്ങ​ണം.