ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു കാ​ലി​ത്തീ​റ്റ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്
Monday, March 30, 2020 10:40 PM IST
ക​ൽ​പ്പ​റ്റ: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തു നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ൾ​ക്കൊ​പ്പം കാ​ലി​ത്തീ​റ്റ ല​ഭ്യ​ത​യും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു വ​യ​നാ​ട് കൊ​മേ​ഴ്സ്യ​ൽ ഡ​യ​റി ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​പ്ര​സൂ​ണ്‍ പൂ​തേ​രി ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ത്തി​ൽ കാ​ലി​ത്തീ​റ്റ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ലോ​ഡ് കൊ​ണ്ടു​വ​രാ​ൻ ലോ​റി ഉ​ട​മ​ക​ളും ്രെ​ഡെ​വ​ർ​മാ​രും ത​യാ​റാ​കു​ന്നി​ല്ല.
ജി​ല്ല​യി​ലെ ഫാം ​ഉ​ട​മ​ക​ളി​ൽ ഏ​റെ​യും ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു കൊ​ണ്ടു​വ​രു​ന്ന ചോ​ള​ത്ത​ണ്ടാ​ണ് പ​ച്ച​പ്പു​ല്ലി​നു പ​ക​രം ക​ന്നു​കാ​ലി​ക​ൾ​ക്കു ന​ൽ​കു​ന്ന​ത്. അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​തോ​ടെ ചോ​ള​ത്ത​ണ്ടി​ന്‍റെ വ​ര​വു നി​ല​ച്ചു. ഇ​തോ​ടെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യി​രി​ക്ക​യാ​ണ്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മു​ൻ​കൈ​യെ​ടു​ക്ക​ണം.
സം​ഘ​ങ്ങ​ളി​ൽ പാ​ൽ അ​ള​ക്കു​ന്ന​വ​ർ​ക്ക് ഏ​പ്രി​ലി​ലെ വി​ല മു​ൻ​കൂ​ർ ന​ൽ​ക​ണം. അ​ന്ത​ർ​സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ലൂ​ടെ ചോ​ള​ത്ത​ണ്ട്, ഉ​ണ​ക്ക​പ്പു​ല്ല്, മ​റ്റു തീ​റ്റ​സാ​ധ​ങ്ങ​ൾ എ​ന്നി​വ സു​ഗ​മ​മാ​യി കൊ​ണ്ടു​വ​രു​ന്ന​തി​നു സാ​ഹ​ച​ര്യം ഒ​രു​ക്ക​ണം. പ​ശു​ക്ക​ളു​ടെ ചി​കി​ത്സ​യ്ക്കു 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ബൈ​ൽ ആ​ശു​പ​ത്രി​ക​ൾ ബ്ലോ​ക്കു​ത​ല​ത്തി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്നും ഡോ.​പ്ര​സൂ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.