കോവിഡ്-19: വൈ​എം​സി​എ ടൂ​റി​സ്റ്റ്സെ​ന്‍റർ സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​ക്കും
Monday, March 30, 2020 10:38 PM IST
പു​ൽ​പ്പ​ള്ളി: വൈ​എം​സി​എ​യു​ടെ കീ​ഴി​ലു​ള്ള വൈ​ത്തി​രി ഇ​ന്‍റർ​നാ​ഷ​ണ​ൽ ടൂ​റി​സ്റ്റ് സെ​ന്‍റ​ർ കോ​വി​ഡ്-19 മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ട്ടു​ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. കോ​വി​ഡ്-19 ന്‍റെ ഭീ​തി ക​ണ​ക്കി​ലെ​ടു​ത്ത് വ​യ​നാ​ട് ജി​ല്ല​യി​ലും മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​യി സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വൈ​എം​സി​എ വൈ​ത്തി​രി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടൂ​റി​സ്റ്റ് സെന്‍റ​ർ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് വി​ട്ടു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.
വൈ​എം​സി​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്് ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ധാ​ര​ണാ​പ​ത്രം ജി​ല്ലാ ക​ള​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള​ക്ക് കൈ​മാ​റി. തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മേ​ൽ​നോ​ട്ട​ത്തി​നും വൈ​എം​സി​എ നാ​ഷ​ണ​ൽ എ​ക്സി​ക്യു​ട്ടീ​വ് മെ​ന്പ​ർ വി​നു തോ​മ​സ്, വൈ​ത്തി​രി പ്രൊ​ജ​ക്ട് ചെ​യ​ർ​മാ​ൻ മാ​ത്യു മ​ത്താ​യി ആ​തി​ര എ​ന്നി​വ​രെ നി​യോ​ഗി​ച്ചു.