പുൽപ്പള്ളിയിൽ പോലീസ് ഫ്ലാഗ് മാ​ർ​ച്ച് ന​ട​ത്തി
Monday, March 30, 2020 10:38 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​രോ​ധ​നാ​ജ്ഞ​യും ലോ​ക്ക് ഡൗ​ണും ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ പോ​ലീ​സ് ഫ്ലാഗ് മാ​ർ​ച്ച് ന​ട​ത്തി.
കേ​ണി​ച്ചി​റ, പു​ൽ​പ്പ​ള്ളി, അ​ന്പ​ല​വ​യ​ൽ, ബ​ത്തേ​രി, തി​രു​നെ​ല്ലി പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു മാ​ർ​ച്ച്.
അ​ഡീ​ഷ​ണ​ൽ എ​സ്പി വി.​ഡി. വി​ജ​യ​ൽ, പു​ൽ​പ്പ​ള്ളി എ​സ്ഐ ബി​ജു ആ​ന്‍റ​ണി, കേ​ണി​ച്ചി​റ എ​സ്ഐ ഷൈ​ജു, തി​രു​നെ​ല്ലി എ​സ്ഐ ജ​യ​പ്ര​കാ​ശ്, അ​ന്പ​ല​വ​യ​ൽ എ​സ്എ​ച്ച്ഒ എ​ലി​സ​ബ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു ഫ്ലാഗ് മാ​ർ​ച്ച്.