ഹോ​ട്ട​ലു​ക​ൾ അ​ട​ഞ്ഞു​തന്നെ: വി​ല​കുറച്ച് ഭ​ക്ഷ​ണം ന​ൽ​കി മു​സ്ത​ഫ
Monday, March 30, 2020 10:38 PM IST
പു​ൽ​പ്പ​ള്ളി: ഹോ​ട്ട​ലു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്പോ​ൾ കു​റ​ഞ്ഞ​വി​ല​യ്ക്കു ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കി തെ​സ്ലി ഹോ​ട്ട​ൽ ഉ​ട​മ മു​സ്ത​ഫ​യും കു​ടും​ബ​വും. ടൗ​ണി​ലെ​യും സ​മീ​പ​ങ്ങ​ളി​ലെ​യും വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലും മു​റി​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് ഭ​ക്ഷ​ണം പൊ​തി​ക​ളി​ലാ​ക്കി മു​സ്ത​ഫ എ​ത്തി​ക്കു​ന്ന​ത്. ഉൗ​ണ്‍, പൊ​റോ​ട്ട, ച​പ്പാ​ത്തി, ക​റി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഓ​ർ​ഡ​റ​നു​സ​രി​ച്ചു ത​യാ​റാ​ക്കി പാ​ഴ്സ​ലു​ക​ളാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
ലാ​ഭം ഒ​ഴി​വാ​ക്കി​യാ​ണ് ക​ച്ച​വ​ടം. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ചെ​ല​വും അ​ധ്വാ​ന​ക്കൂ​ലി​യും ക​ണ​ക്കാ​ക്കി​യാ​ണ് ഉൗ​ണി​നു ഉ​ൾ​പ്പെ​ടെ വി​ല​യി​ടു​ന്ന​ത്. ലോ​ക്ക്ഡൗ​ണി​ന്‍റെ​യും നി​രോ​ധ​നാ​ജ്ഞ​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ണ​മു​ണ്ടാ​യി​ട്ടും അ​ന്നം മു​ട്ടി​യ​വ​ർ​ക്കു മു​സ്ത​ഫ​യു​ടെ സേ​വ​നം വ​ലി​യ സ​ഹാ​യ​മാണ്.