ക​ർ​ഷ​ക​രു​ടെ പ​ച്ച​ക്ക​റി​ക​ൾ ശേ​ഖ​രി​ക്കും
Sunday, March 29, 2020 10:36 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ഷ​ക​രി​ൽ​നി​ന്നു പ​ച്ച​ക്ക​റി​ക​ൾ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ലേ​ക്കു ശേ​ഖ​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ക​ള​ക്ട്രേ​റ്റി​ലെ എ​മ​ർ​ജ​ൻ​സി സെ​ല്ലി​ൽ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കും.
പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റി​ന​കം ഓ​ണ്‍​ലൈ​ൻ വ​ഴി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കും. പ​ച്ച​ക്ക​റി​ക​ൾ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക പാ​സ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ന​ൽ​കും. വി​ള​വെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് 04936 203939,9526804151 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.