ദേ​ശീ​യ​പാ​തയിൽ ച​ര​ക്കു​ഗ​താ​ഗ​തം 24 മ​ണി​ക്കൂ​റും സാ​ധ്യ​മാ​ക്ക​ണമെന്ന്
Sunday, March 29, 2020 10:34 PM IST
ക​ൽ​പ്പ​റ്റ:​ ദേ​ശീ​യ​പാ​ത 766ൽ ​ച​ര​ക്കു​ഗ​താ​ഗ​തം 24 മ​ണി​ക്കൂ​റും സാ​ധ്യ​മാ​ക്ക​ണ​മെ​ന്നു നി​ല​ഗി​രി-​വ​യ​നാ​ട് നാ​ഷ​ണ​ൽ ഹൈ​വേ ആ​ൻ​ഡ് റെ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ച​ര​ക്കു​ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 2010ലെ ​സൂ​പ്രീം​കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കി​യാ​ൽ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു ദേ​ശീ​യ​പാ​ത 766ലൂ​ടെ കേ​ര​ള​ത്തി​ലേ​ക്കു അ​വ​ശ്യ​വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​കും.​കോ​ണ്‍​വോ​യ് അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ത്രി​യും ച​ര​ക്കു​ഗ​താ​ഗ​തം ന​ട​ത്തു​ന്ന​തി​നു കേ​ര​ള, ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്. എ​ന്നാ​ൽ ഇ​തു പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല.
ദേ​ശീ​യ​പാ​ത 766ൽ ​ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ലം​ഘ​ന​മാ​ണ്. പ​ഴ​യ ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള സ​ർ​ക്കാ​ർ സ​മീ​പി​ച്ചാ​ൽ 24 മ​ണി​ക്കൂ​റും ച​ര​ക്കു​ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കു​ന്ന​തി​നു ഉ​ത​കു​ന്ന ഉ​ത്ത​ര​വ് സു​പ്രീം കോ​ട​തി​യി​ൽ​നി​ന്നു ല​ഭി​ക്കാ​നി​ട​യു​ണ്ടെ​ന്നു ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ണ്‍​വീ​ന​ർ ടി.​എം. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ന​യ​കു​മാ​ർ ്അ​ഴി​പ്പു​റ​ത്ത്, അ​ഡ്വ.​പി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.