പ​ച്ച​ക്ക​റി​കൃ​ഷി​ക്കു രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന്
Sunday, March 29, 2020 10:34 PM IST
ക​ൽ​പ്പ​റ്റ:​ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ വീ​ട്ടു​വ​ള​പ്പി​ൽ പ​ച്ച​ക്ക​റി​കൃ​ഷി ന​ട​ത്താ​ൻ ജ​ന​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​ഭ്യ​ർ​ഥി​ച്ചു. കൃ​ഷി​ക്കു ആ​വ​ശ്യ​മാ​യ വി​ത്തും വ​ള​ങ്ങ​ളും ജി​ല്ലാ ഭ​ര​ണ​കൂ​ടം ല​ഭ്യ​മാ​ക്കും. ഹ്ര​സ്വ​വി​ള​ക​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​ക​ണം. ദൈ​നം​ദി​ന ആ​വ​ശ്യ​ത്തി​നു​ള്ള പ​ച്ച​ക്ക​റി​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യ​ണം.
വീ​ടു​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യി ക​ഴി​യു​ന്ന​തോ​ടൊ​പ്പം ക്രി​യാ​ത്മ​ക കാ​ര്യ​ങ്ങ​ൾ​ക്കു സ​മ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്ക​ണം. സ്വ​കാ​ര്യ​ഭൂ​മി​ക​ളി​ൽ കു​ടും​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി​യി​റ​ക്കു​ന്ന​തു പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.