രക്ഷിതാക്കള്‌ക്ക് നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ചൈ​ൽ​ഡ്‌ലൈ​ൻ
Saturday, March 28, 2020 11:25 PM IST
ക​ൽ​പ്പ​റ്റ:​ ലോ​ക്ഡൗ​ണ്‍ കാ​ല​ത്തു വീ​ടു​ക​ളി​ൽ ക​ഴു​യു​ന്ന സ​മ​യം കു​ട്ടി​ക​ൾ​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ചൈ​ൽ​ഡ് ലൈ​ൻ. ര​ക്ഷി​താ​ക്ക​ൾ മു​ൻ​കൈ​യെ​ടു​ത്താ​ൽ ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ ഓ​രോ ദി​വ​സ​വും നേ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നു വ​യ​നാ​ട് ചൈ​ൽ​ഡ് ലൈ​ൻ ഡ​യ​റ​ക്ട​ർ സി.​കെ. ദി​നേ​ശ​ൻ പ​റ​ഞ്ഞു.

കു​ടും​ബ​ത്തോ​ടൊ​പ്പം നി​ൽ​ക്കാ​ൻ സ​മ​യ​മി​ല്ലെ​ന്ന പ്ര​യാ​സം നീ​ക്കാ​ൻ കി​ട്ടി​യ സ​ന്ദ​ർ​ഭ​മാ​ണി​ത്. വ്യ​ക്തി​ശു​ചി​ത്വ​ത്തി​ലും ആ​രോ​ഗ്യ-​ഭ​ക്ഷ​ണ കാ​ര്യ​ങ്ങ​ളി​ലും കു​ട്ടി​ക​ളെ​യും പ​ങ്കാ​ളി​ക​ളാ​ക്ക​ണം. വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​നു​ഭ​വ​ങ്ങ​ൾ ചോ​ദി​ച്ച​റി​യ​ണം. ര​ക്ഷി​താ​ക്ക​ൾ ഒ​പ്പ​മു​ണ്ടെ​ന്ന ആ​ത്മ​വി​ശ്വാ​സം കു​ട്ടി​ക​ളി​ൽ വ​ർ​ധി​ക്കാ​ൻ ഇ​തു സ​ഹാ​യ​ക​മാ​കും. കു​ട്ടി​ക​ളു​ടെ സ​ർ​ഗ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ക​ല, വാ​യ​ന, കൈ​വേ​ല​ക​ൾ, പാ​ച​കം, അ​ടു​ക്ക​ള​ത്തോ​ട്ടം തു​ട​ങ്ങി കു​ട്ടി​ക​ൾ​ക്കു താ​ത്പ​ര്യ​മു​ള​ള കാ​ര്യ​ങ്ങ​ൾ മാ​റി​മാ​റി പ​രീ​ക്ഷി​ക്കു​ന്ന​തി​നു സാ​ഹ​ച​ര്യം ഒ​രു​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ സാ​മീ​പ്യം കു​ട്ടി​ക​ളി​ൽ ആ​വേ​ശം വ​ർ​ധി​പ്പി​ക്കും. ടി​വി, മൊ​ബൈ​ൽ ഫോ​ണ്‍, ഇ​ന്‍റ​ർ​നെ​റ്റ് എ​ന്നി​വ എ​ങ്ങ​നെ ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്നു കു​ട്ടി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. ഓ​ണ്‍​ലൈ​ൻ പ​ഠ​ന സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം, ര​ക്ഷി​താ​ക്ക​ൾ കൂ​ടു​ത​ൽ സ​മ​യം ഓ​ണ്‍​ലൈ​നി​ലാ​കു​ന്ന​തു ഒ​ഴി​വാ​ക്ക​ണം.

വീ​ട്ടി​ലി​രി​പ്പ് ജീ​വി​ത​പ​രി​ച​യ​ത്തി​നും കൂ​ടി​യാ​വ​ണം. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​നം സ​ഹ​ജീ​വി​ക​ളോ​ടു​ള​ള അ​നു​താ​പ​വും അ​തി​നൊ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണെ​ന്നു തി​രി​ച്ച​റി​യാ​നും ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യാ​നും കു​ട്ടി​ക​ളെ സ​ഹാ​യി​ക്ക​ണം.

കു​ട്ടി​ക​ളു​ടെ ന​ൻ​മ​ക​ളും നേ​ട്ട​ങ്ങ​ളും ചി​ന്ത​ക​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും ഒ​രു പ​രി​ധി​യു​മി​ല്ലാ​തെ അം​ഗീ​ക​രി​ക്കാ​നും ര​ക്ഷി​താ​ക്ക​ൾ ത​യാ​റാ​ക​ണം. ഇ​തു കു​ട്ടി​ക​ളി​ൽ വ്യ​ക്തി​ത്വ രൂ​പീ​ക​ര​ണ​ത്തി​ൽ വ​ള​രെ ഗു​ണം ചെ​യ്യു​മെ​ന്നും ചൈ​ൽ​ഡ്ലൈ​ൻ ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.