17 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Saturday, March 28, 2020 11:25 PM IST
ക​ൽ​പ്പ​റ്റ:​ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും നി​രോ​ധ​നാ​ജ്ഞ​യു​ടെ​യും ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​ന്ന​ലെ ജി​ല്ല​യി​ൽ പോ​ലീ​സ് 17 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 10 പേ​രെ അ​റ​സ്റ്റു​ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ടു. എ​ട്ടു വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ക​ൽ​പ്പ​റ്റ, മീ​ന​ങ്ങാ​ടി, അ​ന്പ​ല​വ​യ​ൽ,പ​ടി​ഞ്ഞാ​റ​ത്ത​റ സ്റ്റേ​ഷ​നു​ക​ളി​ൽ മൂ​ന്നു വീ​ത​വും മാ​ന​ന്ത​വാ​ടി​യി​ൽ ര​ണ്ടും ക​ന്പ​ള​ക്കാ​ട്, വെ​ള്ള​മു​ണ്ട, ത​ല​പ്പു​ഴ സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നു വീ​ത​വും കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 297 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.