കു​ടും​ബ​ശ്രീ മി​ഷ​ൻ തു​ണ​യാ​യി; പ​ട്ടി​ണി​യി​ലേ​ക്കു വ​ഴു​താ​തെ ആ​ദി​വാ​സി ഉൗ​രു​ക​ൾ
Saturday, March 28, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: ക​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ആ​രം​ഭി​ച്ച പ​ട്ടി​ഗ​വ​ർ​ഗ സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ൾ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നു ആ​ശ്വാ​സ​മാ​യി. വേ​ല​യും കൂ​ലി​യു​മി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു സ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ൽ​നി​ന്നു ദി​വ​സം ഒ​രു നേ​ര​മാ​ണ് സൗ​ജ​ന്യ​മാ​യി ചോ​റും ക​റി​ക​ളും ല​ഭി​ക്കു​ന്ന​ത്. ഇ​തു കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യു​ടെ പി​ടി​യി​ല​രു​ന്ന​തു ഒ​ഴി​വാ​കു​ന്ന​തി​നു സ​ഹാ​യ​ക​മാ​യി.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി കു​ടും​ബ​ശ്രീ മി​ഷ​നു കീ​ഴി​ൽ 147 പ​ട്ടി​ക​വ​ർ​ഗ സ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​റാ​യി​ര​ത്തോ​ളം പേ​ർ​ക്കാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ജോ​ലി​ക്കു​പോ​യ​തി​ൽ കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ആ​ദി​വാ​സി​ക​ൾ​ക്കാ​യി തി​രു​നെ​ല്ലി, ക​ണി​യാ​ന്പ​റ്റ, നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടും​ബ​ശ്രീ സാ​മൂ​ഹി​ക അ​ടു​ക്ക​ള ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത പ​റ​ഞ്ഞു. ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ 510 പേ​ർ​ക്കാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ല​യി​ലെ 12 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സാ​മൂ​ഹി​ക അ​ടു​ക്ക​ള പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്നു​ണ്ട്. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു ഹോ​ട്ട​ലു​ക​ളും മെ​സ് ഹൗ​സു​ക​ളും ത​ട്ടു​ക​ട​ക​ളും അ​ട​ച്ച​തോ​ടെ ഭ​ക്ഷ​ണ​ത്തി​നു മാ​ർ​ഗം അ​ട​ഞ്ഞ​വ​ർ, തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ, കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​നു ഫീ​ൽ​ഡു​ത​ല​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ കു​ടു​ങ്ങു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​യാ​ണ് സ​ാമൂ​ഹി​ക അ​ടു​ക്ക​ള​ക​ളു​ടെ പ്ര​വ​ർ​ത്ത​നം.

പു​ൽ​പ്പ​ള്ളി, പ​ന​മ​രം, അ​ന്പ​ല​വ​യ​ൽ, മീ​ന​ങ്ങാ​ടി, മൂ​പ്പൈ​നാ​ട്, മേ​പ്പാ​ടി, മു​ട്ടി​ൽ, കോ​ട്ട​ത്ത​റ, ത​രി​യോ​ട്, വൈ​ത്തി​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​ണ് സ​ാമൂ​ഹി​ക അ​ടു​ക്ക​ള​ക​ൾ. ഇ​വി​ട​ങ്ങ​ളി​ൽ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത വോ​ള​ണ്ടി​യ​ർ​മാ​ർ മു​ഖേ​ന​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.

സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ലേ​ക്കു ആ​വ​ശ്യ​മാ​യ അ​രി​യും മ​റ്റു സാ​ധ​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് ല​ഭ്യ​മാ​ക്കും. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​രു​മാ​യോ വാ​ർ​ഡ് മെം​ബ​ർ​മാ​രു​മാ​യോ ബ​ന്ധ​പ്പെ​ട​ണം.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യാ​ണ് സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ൽ പാ​ച​കം. ഏ​ഴു പേ​ർ​ക്കു ഒ​രു കി​ലോ എ​ന്ന തോ​തി​ലാ​ണ് അ​രി​യി​ടു​ന്ന​ത്. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു അ​ടു​ക്ക​ള​യി​ൽ​നി​ന്നു നേ​രി​ട്ടു ഭ​ക്ഷ​ണം ന​ൽ​കി​ല്ല. പ​ണം ഉ​ണ്ടാ​യി​ട്ടും ഭ​ക്ഷ​ണം വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കു 20 രൂ​പ​യ്ക്കും തെ​രു​വു​നി​വാ​സി​ക​ൾ, രോ​ഗി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കു സൗ​ജ​ന്യ​മാ​യു​മാ​ണ് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്.

കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ, കോ​വി​ഡ്-19 ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി മാ​റ്റി​യ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കും സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ൽ​നി​ന്നു ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്നു​ണ്ട്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 40 പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്.

സാ​മൂ​ഹി​ക അ​ട​ക്ക​ള​ക​ളി​ലേ​ക്കു ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ​യാ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ക​ണ്ടെ​ത്തു​ന്ന​ത്. വി​ഭ​വ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു സ്പോ​ണ്‍​സ​ർ​മാ​രി​ൽ​നി​ന്നു ത​ദ്ദേ​സ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ മു​ഖേ​ന പ​ണ​വും സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ പ്ര​ള​യ​കാ​ല​ത്തേ​തു​പോ​ലെ മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ. താ​ലു​ക്ക് ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും സ​മൂ​ഹി​ക അ​ടു​ക്ക​ള ആ​രം​ഭി​ക്കാ​ൻ കു​ടും​ബ​ശ്രീ മി​ഷ​നു ആ​ലോ​ച​ന​യു​ണ്ടെ​ന്നു കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ​റ​ഞ്ഞു.