ഗു​രു​ത​ര വീ​ഴ്ച: മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി
Friday, March 27, 2020 10:44 PM IST
മാ​ന​ന്ത​വാ​ടി: സെ​ൽ​ഫ് ക്വാ​റ​ന്‍റൈ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഡോ​ക്ട​ർ​ക്ക് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സു​പ്ര​ധാ​ന ചു​മ​ത​ല ന​ൽ​കി നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ച​തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
നി​രീ​ക്ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് കാ​ണി​ച്ച് സൂ​പ്ര​ണ്ടി​ന് ഡോ​ക്ട​ർ ക​ത്ത് ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ ഇ​ത് പ​രി​ഗ​ണി​ക്കാ​തെ ഡോ​ക്ട​റെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.
26 ന് ​ഡോ​ക്ട​റെ കൊ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചു. അ​ന്ന് ത​ന്നെ ഡോ​ക്ട​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചു​മ​ത​ല​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ഗു​രു​ത​ര വീ​ഴ്ച്ച​യാ​ണ്. ഇ​ത് പൊ​തു​ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക ഉ​ണ​ർ​ത്തു​ന്നു​ണ്ട്. ഡോ​ക്ട​ർ ന​ൽ​കി​യ സെ​ൽ​ഫ് ക്വാ​റ​ന്‍റെ​യി​ൻ പ​രി​ഗ​ണി​ക്കാ​തെ വീ​ണ്ടും ഡോ​ക്ട​റെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ധി​ക്കാ​ര​പ​ര​മാ​യ ന​ട​പ​ടി​യാ​ണ്. ഇ​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.
ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ​യും പ​ല ന​ട​പ​ടി​ക​ളും ജി​ല്ലാ ആ​ശു​പ​ത്രി​യെ നാ​ഥ​നി​ല്ലാ ക​ള​രി​യാ​ക്കി മാ​റ്റി. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് യാ​തൊ​രു പ​രി​ശീ​ല​ന​വും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​തെ​യാ​ണ് കോ​വി​ഡ്-19 ആ​ശു​പ​ത്രി​യാ​ക്കി​യ​ത്.
ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​ന്പോ​ഴും മ​നു​ഷ്യ​ജീ​വ​ന് ഒ​രു വി​ല​യും ക​ൽ​പ്പി​ക്കാ​തെ പ്ര​തി​കാ​ര ന​ട​പ​ടി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി കൈ​കൊ​ള്ള​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​ജി. ബി​ജു ആ​വ​ശ്യ​പ്പെ​ട്ടു.