സെ​ൽ​ഫ് ക്വാ​റ​ന്‍റൈൻ ആ​വ​ശ്യ​പ്പെ​ട്ട ഡോ​ക്ട​റെ കൊ​റോ​ണ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യോ​ഗി​ച്ച​തു വി​വാ​ദ​മാ​യി
Friday, March 27, 2020 10:44 PM IST
മാ​ന​ന്ത​വാ​ടി: സെ​ൽ​ഫ് ക്വാ​റ​ന്‍റ​യ്ൻ ആ​വ​ശ്യ​പ്പെ​ട്ട ഡോ​ക്ട​റെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കൊ​റോ​ണ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യോ​ഗി​ച്ച​തു വി​വാ​ദ​മാ​യി.
ഡോ​ക്ട​ർ​ക്കു സു​പ്ര​ധാ​ന ചു​മ​ത​ല ന​ൽ​കി ജോ​ലി​ക്കു നി​യോ​ഗി​ച്ച​തു ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നു വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നെ​ത്തി​യ മ​ക​നു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സെ​ൽ​ഫ് ക്വാ​റ​ന്‍റ​യ്ൻ ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ 24നു ​ഡോ​ക്ട​ർ മേ​ല​ധി​കാ​രി​ക്കു ക​ത്തു ന​ൽ​കി​യ​ത്.
മ​ക​ന്‍റെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ച​തി​ന്‍റെ ഫ​ലം വ​രു​ന്ന​തു​വ​രെ അ​വ​ധി​യും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​വ​ധി അ​നു​വ​ദി​ക്കാ​തെ ഡോ​ക്ട​ർ​ക്കു കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി മാ​റ്റി​യ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നോ​ഡ​ൽ ഓ​ഫീ​സ​റു​ടെ ചു​മ​ത​ല ന​ൽ​കു​ക​യാ​യി​രു​ന്നു. സെ​ൽ​ഫ് ക്വാ​റ​ന്‍റ​യ്ൻ ആ​വ​ശ്യ​പ്പെ​ട്ടു ഡോ​ക്ട​ർ ന​ൽ​കി​യ ക​ത്ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ.