ക്ഷേ​മ​പെ​ൻ​ഷ​ൻ വി​ത​ര​ണം: സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​ർ ആ​ശ​ങ്ക​യി​ൽ
Friday, March 27, 2020 10:44 PM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ട്ട ക്ഷേ​മ​കാ​ര്യ പെ​ൻ​ഷ​നു​ക​ൾ കോ​വി​ഡ്-19 വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളി​ലെ​ത്തി​ക്കേ​ണ്ട സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​ർ ആ​ശ​ങ്ക​യി​ൽ.
ക്വാ​റ​ന്‍റെയ്​നി​ൽ ക​ഴി​യു​ന്ന​വ​രു​ൾ​പ്പെ​ടെ​യു​ള്ള വീ​ടു​ക​ളി​ലേ​ക്കാ​ണ് ക്ഷേ​മ​പെ​ൻ​ഷ​നു​മാ​യി ജീ​വ​ന​ക്കാ​ർ പോ​കേ​ണ്ട​ത്. ഇ​തി​ന് പു​റ​മെ കു​ര​ങ്ങ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ​ത ജി​ല്ല​യി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​കേ​ണ്ട ജീ​വ​ന​ക്കാ​ർ​ക്കും മ​തി​യാ​യ സു​ര​ക്ഷ​യും മു​ൻ​ക​രു​ത​ലു​മെ​ടു​ക്കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും നി​ല​വി​ലി​ല്ല.
പ​ല​വി​ധ​രോ​ഗ​ങ്ങ​ളും വാ​ർ​ധ​ക്യ​വും കൊ​ണ്ട് പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കേ​ണ്ടി വ​രു​ന്ന​ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രാ​നി​ട​യാ​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്കു​ള്ള​ത്.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​താ​ത് സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ച്ച് ആ​വ​ശ്യ​ത്തി​ന് പി​ൻ​വ​ലി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യോ മ​തി​യാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ക​യോ വേ​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.