കാ​ട്ടാ​ന റേ​ഷ​ൻ​ക​ട ത​ക​ർ​ത്തു
Friday, March 27, 2020 10:44 PM IST
ഗൂ​ഡ​ല്ലൂ​ർ: ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്തി​ലെ ബോ​സ്പ​റ​യി​ൽ ഒ​റ്റ​യാ​ൻ റേ​ഷ​ൻ​ക​ട ത​ക​ർ​ത്തു. ജ​ന​ൽ ത​ക​ർ​ത്ത് ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​രി, പ​രി​പ്പ്, പ​ഞ്ച​സാ​ര തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ ആ​ന ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മു​തു​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കാ​ർ​ക്കു​ടി​യി​ൽ ഗ​വ. സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ലും കാ​ട്ടാ​ന ത​ക​ർ​ത്തു. ഉ​ന്ന​ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

വ​നം ക​ത്തി ന​ശി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: കു​ന്നൂ​ർ അ​റു​വ​ങ്കാ​ട് വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നു ഏ​ക്ക​ർ ക​ണ​ക്കി​ന് അ​ടി​ക്കാ​ട് ക​ത്തി ന​ശി​ച്ചു. മോ​ഹ​ൻ, ശേ​ഖ​ർ, വി​ജ​യ​കു​മാ​ർ, വെ​ള്ള​യ്യ​ൻ, മു​ബാ​റ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി മൂ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​അ​ണ​ച്ച​ത്.