ടൂ​റി​സ്റ്റ് ഹോം ​മാ​നേ​ജ​രെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി
Friday, March 27, 2020 10:44 PM IST
പു​ൽ​പ​ള്ളി: ടൗ​ണ്‍ പ​രി​സ​ര​ത്തെ വ​യ​നാ​ട് ല​ക്സ് ഇ​ൻ ടു​റി​സ്റ്റ്ഹോം മാ​നേ​ജ​ർ ര​ഞ്ജി​ത്ത്ദാ​സി​നെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചു ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ താ​മ​സ​ത്തി​നു സൗ​ക​ര്യം ഒ​രു​ക്കി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ടൂ​റി​സ്റ്റ്ഹോ​മി​ൽ​നി​ന്നു മ​ട​ങ്ങു​ന്ന​തി​നി​ടെ ടൗ​ണി​ൽ​വ​ച്ചാ​ണ് പോ​ലീ​സ് മ​ർ​ദി​ച്ച​തെ​ന്നു ര​ഞ്ജി​ത്ത്ദാ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധ​വി​ക്കു ന​ൽ​കി​യ പ​രാ​ത​യി​ൽ പ​റ​യു​ന്നു.
ര​ഞ്ജി​ത്ത്ദാ​സി​ന്‍റെ പു​റ​ത്ത് ലാ​ത്തി​യ​ടി​യേ​റ്റ​തി​ന്‍റെ പാ​ടു​ക​ളു​ണ്ട്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നു നി​ർ​ദേ​ശി​ച്ച​പ്പോ​ൾ ധി​ക്കാ​ര​ത്തോ​ടെ പെ​രു​മാ​റി​യ ര​ഞ്ജി​ത്ത്ദാ​സി​നെ വി​ര​ട്ടി​യോ​ടി​ക്കു​ക​മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്.