പ​രാ​തി​യു​മാ​യി എ​ത്തി​യ പി​താ​വി​നും മ​ക​നും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ർ​ദ​നം
Friday, March 27, 2020 10:44 PM IST
ക​ൽ​പ്പ​റ്റ: പ​രാ​തി​യു​മാ​യി എ​ത്തി​യ പി​താ​വി​നും മ​ക​നും ക​ന്പ​ള​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ർ​ദ​നം. ക​ന്പ​ള​ക്കാ​ട് വൈ​ശ്യ​ൻ​വീ​ട്ടി​ൽ അ​ബു ഹാ​ജി​ക്കും മ​ക​ൻ ഷ​മീ​റി​നു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.
ത​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ കൂ​ടു​ത​ൽ താ​മ​സ​ക്കാ​ർ എ​ത്തി​യ​തു സം​ബ​ന്ധി​ച്ചു ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി​യു​മാ​യി സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​തെ​ന്നു അ​ബു ഹാ​ജി​യും ഷ​മീ​റും പ​റ​യു​ന്നു. പാ​രാ​തി കീ​റി​ക്ക​ള​ഞ്ഞ എ​സ്ഐ അ​ബു ഹാ​ജി​യെ മ​ർ​ദി​ച്ചു. ഇ​തു​ക​ണ്ടു നി​ല​വി​ളി​ച്ച​പ്പോ​ഴാ​ണ് ഷ​മീ​റി​നെ മ​ർ​ദി​ച്ച​ത്.
ഹൃ​ദ്രോ​ഗ​ത്തി​നു ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​യാ​ളാ​ണ് അ​ബു ഹാ​ജി. മ​ർ​ദ​ന​ത്തെ​ത്തു​ർ​ന്നു നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട അ​ബു​ഹാ​ജി​യും കേ​ൾ​വി​ശ​ക്തി കു​റ​ഞ്ഞ ഷ​മീ​റും ചി​കി​ത്സ നേ​ടി.
എ​സ്ഐ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യ​താ​യി ഇ​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ക​ന്പ​ള​ക്കാ​ട് ടൗ​ണി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പി​നു മു​ന്നി​ൽ മ​രു​ന്ന​വാ​ങ്ങാ​നെ​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.