സ​പ്ലൈ​കോ വി​ല്പ​ന​ശാ​ല​ക​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു
Thursday, March 26, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ പ്ര​തി​രോ​ധ​ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ​പ്ലൈ​കോ വി​ൽ​പ​ന​ശാ​ല​ക​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു. മാ​വേ​ലി സ്റ്റോ​ർ, മാ​വേ​ലി സൂ​പ്പ​ർ സ്റ്റോ​ർ, പീ​പ്പി​ൾ​സ് ബ​സാ​ർ, ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, അ​പ്നാ ബ​സാ​ർ എ​ന്നി​വ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യും മെ​ഡി​ക്ക​ൽ സ്റ്റോ​ർ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യും പ്ര​വ​ർ​ത്തി​ക്കും.സ​പ്ലൈ​കോ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് താ​ലൂ​ക്കു​ത​ല​ത്തി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചു. വൈ​ത്തി​രി, മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ൽ ടി.​ഡി. നാ​രാ​യ​ണ​ൻ​കു​ട്ടി​യും (ഡി​പ്പോ മാ​നേ​ജ​ർ, സ​പ്ലൈ​കോ ഡി​പ്പോ, മാ​ന​ന്ത​വാ​ടി, ഫോ​ണ്‍-9447975275) ബ​ത്തേ​രി താ​ലൂ​ക്കി​ൽ ഷൈ​ൻ​മാ​ത്യു​വു​മാ​ണ് (ഡി​പ്പോ മാ​നേ​ജ​ർ, സ​പ്ലൈ​കോ ഡി​പ്പോ, ബ​ത്തേ​രി, 9447975274) നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ.