മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ​പി സേ​വ​നം നി​ർ​ത്തി
Thursday, March 26, 2020 11:02 PM IST
മാ​ന​ന്ത​വാ​ടി:​ കൊ​റോ​ണ രോ​ഗ ചി​കി​ത്സ​യ്ക്കു മാ​ത്ര​മാ​യി മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ​പി സേ​വ​നം നി​ർ​ത്തി. പ്ര​സ​വ​സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ജി​ല്ലാ ആ​ശു​പ​ത്രി​ക്കു പ​ക​രം ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ബ​ത്തേ​രി, വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും മീ​ന​ങ്ങാ​ടി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും സൗ​ക​ര്യം ഒ​രു​ക്കി.
ശി​ശു​രോ​ഗ വി​ഭാ​ഗം ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി, വൈ​ത്തി​രി, ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ പ​ന​മ​രം സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കും. സ​ർ​ജ​റി, കാ​ഷ്വാ​ലി​റ്റി സേ​വ​നം ക​ൽ​പ്പ​റ്റ, ബ​ത്തേ​രി ആ​ശു​പ​ത്രി​ക​ളി​ൽ ല​ഭി​ക്കും. ഡോ​ക്ട​ർ​മാ​രെ​യും മ​റ്റു ജീ​വ​ന​ക്കാ​രെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി നി​യ​മി​ച്ച​താ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.