രാ​ഹു​ൽ​ഗാ​ന്ധി എം​പി 2.7 കോ​ടി അ​നു​വ​ദി​ച്ചു
Thursday, March 26, 2020 11:02 PM IST
കൽപ്പറ്റ: കോ​വി​ഡ്19 പ്ര​തി​രോ​ധ​ത്തി​നു വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ വെ​ന്‍റി​ലേ​റ്റ​ർ, ഐ​സി​യു സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും രാ​ഹു​ൽ​ഗാ​ന്ധി എം​പി വി​ക​സ​ന​നി​ധി​യി​ൽ​നി​ന്നു 2.7 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
വ​യ​നാ​ടി​നു ഒ​രു കോ​ടി രൂ​പ​യും മ​ല​പ്പുറം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ൾ​ക്കാ​യി 1.7 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. 50 തെ​ർ​മ​ൽ സ്കാ​ന​ർ, 20,000 മാ​സ്ക്, ആ​യി​രം ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ എ​ന്നി​വ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നു ജി​ല്ല​ക​ളി​ലു​മാ​യി എം​പി ല​ഭ്യ​മാ​ക്കി​യി​രു​ന്നു.
ര​ണ്ടാം ഘ​ട്ട​മെ​ന്ന നി​ല​യി​ലാണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്, മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ന്‍റി​ലേ​റ്റ​ർ, ഐ​സി​യു സൗ​ക​ര്യ​ത്തി​നും ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​മാ​യി പ​ണം അ​നു​വ​ദി​ച്ച​ത്. രാ​ഹു​ൽ​ഗാ​ന്ധി അ​ഭ്യ​ർ​ഥി​ച്ച​ത​നു​സ​രി​ച്ചു ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗം ഡോ.​അ​മീ​യാ​ജ്നി​ക് പ്രാ​ദേ​ശി​ക വി​ക​സ​ന നി​ധി​യി​ൽ​നി​ന്നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നു വെ​ന്‍റി​ലേ​റ്റ​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​ന് 25 ല​ക്ഷം രൂ​പ അ​നു​വദി​ച്ച​താ​യി ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.