പോ​ലീ​സു​കാ​രെ കൈ​യേ​റ്റം ചെ​യ്ത യു​വാ​വ് റിമാൻഡിൽ
Thursday, March 26, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കെ ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​തു ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​സ്ഐ അ​ബ്ബാ​സ് അ​ലി​യെ​യും സം​ഘ​ത്തെ​യും കൈ​യേ​റ്റം ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മാ​ണ്ടാ​ട് കു​ഞ്ഞു​ണ്ണി​പ്പ​ടി പി​ലാ​ക്ക​ൽ ഷി​ഹാ​ബു​ദി​നെ​യാ​ണ് (30) ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ൾ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്ന​രം മാ​ണ്ടാ​ട് കു​ഞ്ഞു​ണ്ണി​പ്പ​ടി​യി​ലാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നും പോ​ലീ​സു​കാ​രു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും മ​ർ​ദി​ച്ച​തി​നു​മാ​ണ് ഷി​ഹാ​ബു​ദി​നെ​തി​രെ കേ​സ്. കോടതിയിൽ ഹാജരാ ക്കിയ ഇയാളെ കണ്ണൂർ സെൻ ട്രൽ ജയിലിൽ റിമാൻഡ് ചെയ്തു. സന്പർക്ക വിലക്ക് ഉള്ളതിനാൽ പ്രത്യേക സെല്ലിൽ പാർപ്പിക്കാൻ ഉത്തരവായി.