‘വീ​ടാ​കാ​ശം 2020’ കു​ട്ടി​ക​ൾ​ക്ക് ഒാൺ‌ലൈൻ മ​ത്സ​ര​ങ്ങ​ളുമായി മാനന്തവാടി ബിആ​ർസി
Thursday, March 26, 2020 11:02 PM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി ബിആ​ർസി കുട്ടികൾക്കായി ‘വീ​ടാ​കാ​ശം 2020’ പരിപാടി നടത്തുന്നു. കൊ​റോ​ണ​ക്കാ​ല​ത്തെ ക്വാ​റ​ന്‍റൈയി​ൻ ദി​ന​ങ്ങ​ൾ കു​ട്ടി​ക​ൾ എ​ങ്ങ​നെ അ​തി​ജീ​വി​ച്ചു എ​ന്ന​തി​ന്‍റെ സാ​ക്ഷ്യമായി​രി​ക്കും ബിആ​ർസി ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ​പ​രി​പാ​ടി യിലൂടെ ലക്ഷ്യമിടുന്നത്. കു​ട്ടി​ക​ൾ​ക്കാ​യി അഞ്ച് ഓ​ൺ‌ലൈൻ മ​ത്സ​ര​ങ്ങ​ളാ​ണ് നടത്തുന്നത്. ഇന്നുമുതൽ 31 വ​രെ​യു​ള്ള ഒ​രാ​ഴ്ച​ക്കാ​ല​ത്തെ കു​ട്ടി​ക​ളു​ടെ സ​ർ​ഗ​സൃ​ഷ്ടി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ക. പെ​യി​ന്‍റി​ംഗ് പോ​സ്റ്റ​ർ ര​ച​ന, ഡ​യ​റി​ക്കു​റി​പ്പ്, വാ​യ​നാ​ക്കു​റി​പ്പ്, സ്ലൈ​ഡ് നി​ർ​മാ​ണം എ​ന്നി​ങ്ങ​നെ അഞ്ച് ഇ​ന​ങ്ങ​ളി​ലാ​ണ് കു​ട്ടി​ക​ൾ സ​ർ​ഗ​സൃ​ഷ്ടി നി​ർ​വ​ഹി​ക്കേ​ണ്ട​ത്. പ്രൈമ​റി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻഡറി എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലും മ​ത്സ​ര​വും പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും.
അ​ഞ്ച് മ​ത്സ​ര ഇ​ന​ങ്ങ​ൾ​ക്കും ബി ​ആ​ർ സി ​ത​ല​ത്തി​ൽ ഓ​രോ വി​ഭാ​ഗ​ത്തി​ലും മി​ക​ച്ച മൂ​ന്ന് സൃ​ഷ്ടി​ക​ൾ​ക്ക് ക്യാ​ഷ് ്രെ​പെ​സും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കു​ന്ന​താ​ണ്.​ ബിആ​ർസി​ക​ളി​ൽനി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മി​ക​ച്ച ര​ച​ന​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും പ്ര​കാ​ശ​ന​വും കോ​വി​ഡ് നി​യ​ന്ത്ര​ണ കാ​ല​ത്തി​നു ശേ​ഷം മാ​ന​ന്ത​വാ​ടി​യി​ൽ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കും.
മി​ക​ച്ച സൃ​ഷ്ടി​ക​ൾ അ​ധ്യാ​പ​ക ക്ല​സ്റ്റ​ർ​പ​രി​ശീ​ല​ന, അ​ക്കാ​ദ​മി​ക്ക് വേ​ദി​ക​ളി​ൽ ച​ർ​ച്ച ചെ​യ്യും.​ കോ​വി​ഡ്-19 രോ​ഗ​വും രോ​ഗ​ഭീ​തി​യും, പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ, ത​ട​യാ​നു​ള്ള ആ​ശ​യ​ങ്ങ​ൾ, പ​രി​സ്ഥി​തി വെ​ല്ലു​വി​ളി​ക​ളും പു​തു​കാ​ല സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ളും, സ​ഹ​ജീ​വി സ്നേ​ഹ​വും ക​രു​ത​ലും, കൊ​റോ​ണാ​ന​ന്ത​ര പു​തു​ലോ​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലു​ള്ള കു​ട്ടി​ക​ളു​ടെ ചി​ന്ത​യും ആ​ശ​യ​ങ്ങ​ളു​മാ​യി​രി​ക്ക​ണം പെ​യി​ന്‍റി​ംഗ് ആൻഡ് പോ​സ്റ്റ​ർ, ഡ​യ​റി​ക്കു​റി​പ്പു​ക​ൾ, പ്ര​സ​ന്‍റേഷ​ൻ , പ്ര​തി​ക​ര​ണ​ക്കു​റി​പ്പ് എ​ന്നി​വ​യു​ടെ പ്ര​മേ​യം.​ ഒ​രു കു​ട്ടി​ക്ക് ഒ​ന്നോ അ​തി​ൽ കൂ​ടു​ത​ലോ ഇ​ന​ങ്ങ​ളി​ൽ സൃ​ഷ്ടി​ക​ൾ മ​ത്സ​ര​ത്തി​ന​യ​ക്കാം.​ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ സൃ​ഷ്ടി​ക​ൾ പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കും കു​ട്ടി​ക​ളു​ടെ സ​ർ​ഗ​സൃ​ഷ്ടി​ക​ൾ ഫോ​ട്ടോ​യെ​ടു​ത്ത് ഏ​പ്രി​ൽ 1 ന​കം ബി​ആ​ർ​സി ചു​മ​ത​ല​യു​ള്ള വ്യ​ക്തി​ക​ൾ​ക്ക് വാ​ട്സ് ആ​പ് ന​ൽ​ക​ണം. ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ. മു​ഹ​മ്മ​ദ​ലി, ട്രെയി​ന​ർ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ,അ​നൂ​പ് കു​മാ​ർ, പി.പി. ബീ​ന, ക്ല​സ്റ്റ​ർ കോ​-ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
മ​ത്സ​ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ:
1, പെ​യി​ന്‍റിം​ഗ് അൻഡ് പോ​സ്റ്റ​ർ ര​ച​ന-ഒ​രു പെ​യി​ന്‍റി​ഗും ഒ​രു പോ​സ്റ്റ​റും ത​യാ​റാ​ക്ക​ണം. ചാ​ർ​ട്ട് പേ​പ്പ​ർ, ഡ്രോ​യിം​ഗ് ഷീ​റ്റ് എ​ന്നി​ങ്ങ​നെ ഏ​തു​മാ​വാം പെ​യി​ന്‍റിം​ഗി​ന് വാ​ട്ട​ർ/ ഓ​യി​ൽ/ അ​ക്രി​ലി​ക് ക​ള​ർ, ക്ര​യോ​ണ്‍ ഏ​തും ഉ​പ​യോ​ഗി​ക്കാം. പോ​സ്റ്റ​റി​ൽ ആ​ശ​യ​സം​വാ​ദം സാ​ധ്യ​മാ​കു​ന്ന മി​ക​ച്ച വാ​ക്യ​ങ്ങ​ളു​ണ്ടാ​ക​ണം. മു​ക​ളി​ൽ പ​റ​ഞ്ഞ വി​ഷ​യ​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ൾ​ക്കും ചി​ന്ത​ക​ൾ​ക്കു​മാ​വ​ണം പ്രാ​മു​ഖ്യം. ഇ​വ​യു​ടെ ഫോ​ട്ടോ എ​ടു​ത്ത് ബി ആ​ർ​സി ചു​മ​ത​ല​യു​ള്ള വ്യ​ക്തി​ക്ക് വാ​ട്സ്ആ​പ് അ​യ​ക്കു​ന്ന​തോ​ടൊ​പ്പം പ്ര​ദ​ർ​ശ​ന​ത്തി​നാ​യി ഒ​റി​ജി​ന​ൽ സൂ​ക്ഷി​ച്ചു​വയ്ക്കു​ക​യും വേ​ണം. വാ​ട്സ് ആ​പ്പ് ചെ​യ്യേ​ണ്ട ന​ന്പ​ർ: പി. കൃ​ഷ്ണ കു​മാ​ർ-​ 9072581929.
2, ഡ​യ​റി​ക്കു​റി​പ്പു​ക​ൾ- മാ​ർ​ച്ച് 26നും 31 ​നും ഇ​ട​യ്ക്കു​ള്ള ഏ​തെ​ങ്കി​ലും അഞ്ചു ദി​വ​സ​ങ്ങ​ളി​ലെ കു​ട്ടി​യു​ടെ ഡ​യ​റി​ക്കു​റി​പ്പു​ക​ളാ​ണ് അ​യ​ക്കേ​ണ്ട​ത്. വാ​ട്സ് ആ​പ്പ് ചെ​യ്യേ​ണ്ട ന​ന്പ​ർ: 9526017484.
3, വാ​യ​നക്കു​റി​പ്പ്- കൊ​റോ​ണ​ക്കാ​ല​ത്ത് വാ​യി​ച്ച ഏ​റ്റ​വും ഹൃ​ദ്യ​മാ​യ ഒ​രു പു​സ്ത​ക​ത്തി​ന്‍റെ വാ​യ​നാ​നു​ഭ​വം സ​ർ​ഗാ​ത്മ​ക​മാ​യി ആ​വി​ഷ്ക​രി​ക്ക​ലാ​ണ് വാ​യ​നാ​കു​റി​പ്പ് മ​ത്സ​രം. വാ​ട്സ് ആ​പ്പ് ചെ​യ്യേ​ണ്ട ന​ന്പ​ർ: 9747363391.
4, സ്ലൈ​ഡ് പ്ര​സന്‍റേ​ഷ​ൻ- നാലു മു​ത​ൽ 10 വ​രെ സ്ലൈ​ഡു​ക​ൾ. വാ​ട്സ് ആ​പ്പി​ൽ അ​യ​യ്ക്കു​ന്പോ​ൾ പിഡിഎ​ഫ് ആ​യി അ​യ​ക്കു​ക. വാ​ട്സ് ആ​പ്പ് ചെ​യ്യേ​ണ്ട ന​ന്പ​ർ: 8075446404.
5-പ്ര​തി​ക​ര​ണ​ക്കു​റി​പ്പ്- അ​നു​ഭ​വ​ങ്ങ​ളും ചി​ന്ത​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ആ​രോ​ഗ്യ​സാ​മൂ​ഹ്യ​രാ​ഷ്ട്രീ​യ​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ കു​ട്ടി​ക​ൾ നി​രീ​ക്ഷി​ച്ച കാ​ഴ്ച​പ്പാ​ടു​ക​ളോ​ടു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ എ​ഴു​തു​ക. കു​റി​പ്പാ​യോ, ക​വി​ത​യാ​യോ, മി​നി​ക്ക​ഥ​യാ​യോ എ​ഴു​താം. വാ​ട്സ് ആ​പ്പ് ചെ​യ്യേ​ണ്ട ന​ന്പ​ർ: 94960 05427.