രാ​ഹു​ല്‍​ഗാ​ന്ധി എം​പി 8,000 മാ​സ്‌​കും 420 ലി​റ്റ​ര്‍ സാ​നി​റ്റൈ​സ​റും ല​ഭ്യ​മാ​ക്കി
Wednesday, March 25, 2020 10:30 PM IST
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു രാ​ഹു​ല്‍​ഗാ​ന്ധി എം​പി 8,000 മാ​സ്‌​കും 420 ലി​റ്റ​ര്‍ സാ​നി​റൈ​സ​റും ല​ഭ്യ​മാ​ക്കി. പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ള്‍ എം​പി ഓ​ഫീ​സ് മു​ഖേ​ന ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല​യ്ക്കു കൈ​മാ​റി. വ​യ​നാ​ട് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 20,000 മാ​സ്‌​കും 1,000 ലി​റ്റ​ര്‍ സാ​നി​റ്റൈ​സ​റു​മാ​ണ് എം​പി ന​ല്‍​കി​യ​ത്. 50 തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ നേ​ര​ത്തേ ല​ഭ്യ​മാ​ക്കി​യി​രു​ന്നു.
മ​ണ്ഡ​ല​ത്തി​ലെ കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നു എം​പി വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ക​ള​ക്ട​ര്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.