വേ​ന​ൽ കടുത്തു; സം​സ്ഥാ​ന​ത്ത് പാ​ൽ ഉ​ത്പാ​ദ​നം കു​റ​യു​ന്നു
Wednesday, March 25, 2020 10:29 PM IST
ക​ൽ​പ്പ​റ്റ: വേ​ന​ൽ രൂ​ക്ഷ​മാ​യ​തോ​ടെ പ​ച്ച​പ്പു​ല്ലി​ന്‍റെ​യും ശു​ദ്ധ​ജ​ല​ത്തി​ന്‍റെ​യും ല​ഭ്യ​ത​യി​ലു​ണ്ടാ​യ കു​റ​വ് സം​സ്ഥാ​ന​ത്തു പാ​ൽ ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കു​ന്നു. പ്ര​തി​ദി​ന പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ ഏ​ക​ദേ​ശം അ​ര ല​ക്ഷം ലി​റ്റ​റി​ന്‍റെ കു​റ​വാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 2019 ഡി​സം​ബ​റി​ൽ 19.1 ല​ക്ഷം ലി​റ്റ​റാ​യി​രു​ന്നു പ്ര​തി​ദി​ന സം​ഭ​ര​ണം. ഇ​ത് 2020 ജ​നു​വ​രി​യി​ൽ 18.69 ല​ക്ഷം ലി​റ്റ​റാ​യി കു​റ​യു​ക​യു​ണ്ടാ​യി.
ക്ഷീ​രോ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​വ​രി​കയാ​ണ്. മി​ൽ​ക്ക് ഷെ​ഡ് ഡ​വ​ല്പ്പ​മെ​ന്‍റ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തു 2019-20ൽ ​ക്ഷീ​ര​സം​ഘ​ങ്ങ​ൾ മു​ഖേ​ന​യു​ള്ള പാ​ൽ സം​ഭ​ര​ണ​ത്തി​ൽ 2016-2017നെ ​അ​പേ​ക്ഷി​ച്ചു പ്ര​തി​ദി​നം 2.84 ല​ക്ഷം ലി​റ്റ​റി​ന്‍റെ വ​ർ​ധ​ന​യ്ക്കു സ​ഹാ​യ​ക​മാ​യി.
മി​ൽ​ക്ക് ഷെ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് പ​ദ്ധ​തി​യി​ൽ 2016-2017, 2017-2018 വ​ർ​ഷ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ ഡ​യ​റി സോ​ണു​ക​ളാ​ക്കി​യി​രു​ന്നു. 2016-2017 മു​ത​ൽ തെ​ര​ഞ്ഞെ​ടു​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. പ്ര​ള​യാ​ന​ന്ത​രം ക്ഷീ​ര​ന​വോ​ത്ഥാ​നം പ​ദ്ധ​തി​യും 100 കി​ടാ​രി​ക​ൾ അ​ട​ങ്ങി​യ ഹീ​ഫ​ർ പാ​ർ​ക്ക് പ​ദ്ധ​തി​യും പ്രാ​വ​ർ​ത്തി​ക​മാ​ക്കി.
ഇ​ത് കാ​ലി​സ​ന്പ​ത്തി​ന്‍റെ വ​ർ​ധ​ന​യ്ക്കും ക്ഷീ​ര​മേ​ഖ​ല​യി​ലേ​ക്കു കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​യി. ആ​ഭ്യ​ന്ത​ര ആ​വ​ശ്യ​ത്തി​നു​ള്ള പാ​ലി​ന്‍റെ 85 ശ​ത​മാ​ന​വും സം​സ്ഥാ​ന​ത്തു ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്.
വേ​ന​ൽ മൂ​ലം തീ​റ്റ​പ്പു​ല്ലി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ പാ​ൽ അ​ള​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കു പാ​ൽ ലി​റ്റ​റി​നു നാ​ലു രൂ​പ വ​രെ കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി-​മി​ൽ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് ന​ൽ​കു​ന്നു​ണ്ട്. വേ​ന​ൽ ശ​ക്ത​മാ​കു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്ത് സ​ബ്സി​ഡി നി​ര​ക്കി​ൽ കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു നീ​ക്ക​മു​ണ്ട്.
സ​ർ​ക്കാ​ർ-​അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും കൈ​വ​ശം ത​രി​ശു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ന​ട​ത്തി ക്ഷീ​ര​സം​ഘ​ങ്ങ​ൾ മു​ഖേ​ന ക​ർ​ഷ​ക​ർ​ക്കു തീ​റ്റ​പ്പു​ല്ല് ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണ്. നി​ല​വി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 73 ഹെ​ക്ട​റി​ൽ തീ​റ്റ​പ്പു​ൽ​കൃ​ഷി ന​ട​ത്തു​ന്നു​ണ്ട്.
ക​ർ​ഷ​ക​ർ​ക്കു ക്ഷീ​ര​സം​ഘ​ങ്ങ​ൾ മു​ഖേ​ന വൈ​ക്കോ​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി​യും നി​ല​വി​ലു​ണ്ട്. ശു​ദ്ധ​ജ​ല ല​ഭ്യ​ത​യു​ടെ കു​റ​വി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​നു മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും ജ​ല​സ്രോ​ത​സു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്കു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ട്. മ​ല​ബാ​ർ മേ​ഖ​ല ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ൻ നി​ല​വി​ൽ ക​ർ​ഷ​ക​ർ​ക്കു പ​ച്ച​പ്പു​ല്ല്, ചോ​ള​പ്പു​ല്ല്, ചോ​ളം സൈ​ലേ​ജ് എ​ന്നി​വ സ​ബ്സി​ഡി​യോ​ടെ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.
ന​ട​പ്പു​സാ​ന്പ​ത്തി​ക​വ​ർ​ഷം 2702 ട​ണ്‍ ചോ​ളം സൈ​ലേ​ജും 4169.5 ട​ണ്‍ പ​ച്ച​പ്പു​ല്ലും 1099 ട​ണ്‍ ചോ​ള​പ്പു​ല്ലും വി​ത​ര​ണം ചെ​യ്തു. വൈ​ക്കോ​ൽ, ചോ​ള​പ്പൊ​ടി, പി​ണ്ണാ​ക്ക് തു​ട​ങ്ങി​യ ഖ​രാ​ഹാ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം മേ​ഖ​ല യൂ​ണി​യ​നു​ക​ളും വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.
പൂ​ർ​ണ​മാ​യും ഓ​ട്ടോ​മേ​ഷ​ൻ ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലും ഓ​ട്ടോ​മാ​റ്റി​ക് മി​ൽ​ക്ക് ക​ല​ക്ഷ​ൻ യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത​ല​ത്തി​ൽ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ യൂ​ണി​ഫൈ​ഡ് സോ​ഫ്റ്റ് വെ​യ​ർ പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
സം​ഘ​ത്തി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കാ​ൻ ഈ ​സോ​ഫ്റ്റ്വെ​യ​റി​ലൂ​ടെ ക​ഴി​യും. പാ​ൽ സം​ഭ​ര​ണം, വി​ത​ര​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​രം ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​നു ല​ഭ്യ​മാ​ക്കാ​നും ഓ​ഡി​റ്റി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ക​ഴി​യു​ന്ന സോ​ഫ്റ്റ് വെ​യ​റാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.