ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി
Wednesday, March 25, 2020 10:29 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു. ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ സൗ​ക​ര്യം, വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ, ആം​ബു​ല​ൻ​സ് തു​ട​ങ്ങി​യ​വ​യു​ടെ ല​ഭ്യ​ത, ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​ൻ സം​വി​ധാ​നം തു​ട​ങ്ങി​യ​വ യോ​ഗം വി​ല​യി​രു​ത്തി.
ജി​ല്ല​യി​ലെ ഡോ​ക്ട​ർ​മാ​രും ന​ഴ്സ്മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ർ. രേ​ണു​ക സ്ഥി​തി​ഗ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് ആ​ശു​പ​ത്രി​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കും. മാ​സ്ക്കു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തും.
ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഏ​കോ​പ​ന​ത്തി​ൽ ബ്ലോ​ക്ക് ത​ല​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി ആ​വ​ശ്യ​ത്തി​ന് ന​ഴ്സു​മാ​രെ താ​ത്ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രു​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ക്കു​ന്ന​തി​ന് ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സ്മാ​ർ​ക്കും പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും. വെ​ന്‍റി​ലേ​റ്റ​ർ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ചും പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്.