വ്യാ​പാ​രിക​ളു​ടെ യോ​ഗം ചേ​ർ​ന്നു
Wednesday, March 25, 2020 10:29 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ നി​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ക​യ​റ്റു​ന്ന​തി​നാ​യി പോ​വു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ആ​ർ​ടി​ഒ മു​ഖേ​ന പാ​സ് അ​നു​വ​ദി​ക്കും. ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ ആ​ർ​ടി​ഒ ന​ൽ​കു​ന്ന സ്റ്റി​ക്ക​ർ പ​തി​ക്ക​ണം. ജി​ല്ല​യി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം മു​ട​ങ്ങാതിരിക്കാൻ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു. ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന വ്യാ​പാ​രി​ക​ളു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് തി​രി​ച്ചെ​ത്തു​ന്ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് നി​ർ​ദേ​ശം പാ​ലി​ക്ക​ണം. അ​വ​ശ്യ വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി ക​ട​ക​ളി​ൽ എ​ത്തു​ന്ന​വ​ർ സ​ത്യ​വാ​ങ്മൂ​ലം, ഐ​ഡി കാ​ർ​ഡ് എ​ന്നി​വ ക​രു​തേ​ണ്ട​താ​ണ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ, ദാ​രി​ദ്യ്ര ല​ഘു​ക​ര​ണ വി​ഭാ​ഗം പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ്, ആ​ർ​ടി​ഒ ജെ​യിം​സ് മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.