കാരണമില്ലാതെ പുറത്തിറങ്ങിയാൽ നടപടി
Wednesday, March 25, 2020 10:29 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ യാ​ത്രാ വി​ല​ക്കി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ പോ​സീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ അ​റി​യി​ച്ചു. ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ല. മു​ത്ത​ങ്ങ ചെ​ക്ക്പോ​സ്റ്റ് വ​ഴി മാ​ത്ര​മാ​ണ് നി​ല​വി​ൽ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി​യു​ള്ള​ത്. വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​രെ മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക. ഐ​ഡി കാ​ർ​ഡ്, നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ര​ല്ല എ​ന്നു​ള്ള ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​നു​മ​തി രേ​ഖ എ​ന്നി​വ പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടു​ക. ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്ക് അ​വ​രു​ടെ ഐ​ഡി കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് സ​ഞ്ച​രി​ക്കാം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും അ​വ​ശ്യ സേ​വ​നം ഉ​റ​പ്പ് വ​രു​ത്തു​ന്ന​വ​ർ​ക്കും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് പാ​സ് ല​ഭി​ക്കു​ന്ന​താ​ണ്.