തോ​ണി​ച്ചാ​ൽ-​പ​ള്ളി​ക്ക​ൽ റോ​ഡ് പണി​ നാ​ളെ പു​ന​രാരം​ഭി​ക്കും
Friday, February 28, 2020 12:22 AM IST
മാ​ന​ന്ത​വാ​ടി: റോ​ഡ് വീ​തീ​കൂ​ട്ടി ടാ​റിം​ഗ് ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​ക​ളി​ലെ സ്ഥ​ല​മെ​ടു​പ്പി​ൽ അ​ധി​കൃ​ത​ർ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച തോ​ണി​ച്ചാ​ൽ പ​ള്ളി​ക്ക​ൽ റോ​ഡ് പ്ര​വൃ​ത്തി​ക​ൾ നാ​ളെ പു​ന​രാം​ഭി​ക്കും.
ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എം​എ​ൽ​എ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 4.7 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 3.2 കി​ലോ​മീ​റ്റ​ർ ദൂ​രം 10 മീ​റ്റ​ർ വീ​തീ​യി​ലാ​ണ് നി​ർ​മാ​ണം.
സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ വീ​ടി​ന്‍റെ ചു​റ്റു​മ​തി​ൽ വ​രെ സ്വ​യം പൊ​ളി​ച്ച് നീ​ക്കി​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സ്ഥ​ലം വീ​ട്ട് ന​ൽ​കി​യും സ​ഹ​ക​രി​ക്കു​ക​യും ചെ​യ്യു​ന്പോ​ഴും ചി​ല​യി​ട​ങ്ങ​ളി​ൽ വീ​തി കു​റ​വാ​ണ​ന്നാ​രോ​പി​ച്ച് പ്ര​ദേ​ശ വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​രി​ക​യും പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വെ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ യോ​ഗം വി​ളി​ച്ച് ചേ​ർ​ത്ത​ത്.
പ​രാ​തി​ക​ൾ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഏ​ഴം​ഗ സ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ വി​ജ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജ്മു​ദ്ദീ​ൻ മു​ട​ന്പ​ത്ത്, മ​നു ജി. ​കു​ഴി​വേ​ലി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.