ഗാ​ന്ധി​സ​ത്തി​ൽ​നി​ന്നു മോ​ദി​സ​ത്തി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മം: കെ. ​മു​ര​ളീ​ധ​ര​ൻ എം​പി
Friday, February 28, 2020 12:22 AM IST
അ​ന്പ​ല​വ​യ​ൽ:​ രാ​ജ്യ​ത്തെ ഗാ​ന്ധി​സ​ത്തി​ൽ​നി​ന്നും മോ​ദി​സ​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. രാ​ഷ്ട്ര​ര​ക്ഷാ​മാ​ർ​ച്ചി​ന്‍റെ ഒ​ന്പ​താം ദി​വ​സ​ത്തെ പ​ര്യ​ട​നം സ​മാ​പ​ന​സ​മ്മേ​ള​നം അ​ന്പ​ല​വ​യ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ വ​ന്ന​ത​ല്ല. അ​തി​നു​പി​ന്നി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അ​ജ​ൻ​ഡ​യു​ണ്ട്. ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് നി​യ​മ ഭേ​ദ​ഗ​തി. മു​സ്ലിം സ​മു​ദാ​യ​ത്തെ മാ​ത്രം ല​ക്ഷ്യ​മി​ടു​ന്ന​ത​ല്ല പൗ​ര​ത്വ ര​ജി​സ്റ്റ​ർ. ദ​ളി​ത​ർ ഉ​ൾ​പ്പെ​ടെ മ​റ്റു വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ന്നം​വ​യ്ക്കു​ന്നു​ണ്ട്.
സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ദേ​ശീ​യ​പ​താ​ക​യു​മാ​യി തെ​രു​വി​ലി​റ​ങ്ങു​ന്ന​ത്. അ​വ​രെ അ​ടി​ച്ച​മ​ർ​ത്താ​മെ​ന്ന​ത് വ്യാ​മോ​ഹ​മാ​ണ്. രാ​ജ്യം എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. സ​മ​രം ചെ​യ്യു​വാ​നു​ള്ള സ്വാ​ത​ന്ത്ര്യം എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​നം​കൊ​ണ്ട് രാ​ജ്യ​ത്തി​നു ഒ​രു ഗു​ണ​വും ഉ​ണ്ടാ​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ച്ച് ന​യി​ക്കു​ന്ന ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, നേ​താ​ക്ക​ളാ​യ പി.​വി. ബാ​ല​ച​ന്ദ്ര​ൻ, കെ.​കെ. ഏ​ബ്ര​ഹാം, എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ, എ​ട​ക്ക​ൽ മോ​ഹ​ന​ൻ, കെ.​ടി. കു​ര്യാ​ക്കോ​സ്, ആ​ർ.​പി. ശി​വ​ദാ​സ്, എ​ൻ.​എം. വി​ജ​യ​ൻ, നി​സി അ​ഹ​മ്മ​ദ്, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.