ജീ​വ​ന​ക്കാ​ർ​ക്ക് ഉ​ട​ൻ ശ​ന്പ​ളം ന​ൽ​ക​ണം: കെ​ജി​ഒ​യു
Friday, February 28, 2020 12:21 AM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഗ്രി​ക​ൾ​ച്ച​ർ ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ് ഏ​ജ​ൻ​സി​യി​ൽ വ​ർ​ക്കിം​ഗ് അ​റേ​ൻ​ജ്മെ​ന്‍റി​ൽ, കൃ​ഷി വ​കു​പ്പി​ൽ​നി​ന്നും ഗ്രാ​മ സം​ര​ക്ഷ​ണ വ​കു​പ്പി​ൽ​നി​ന്നും മ​റ്റു​വ​കു​പ്പു​ക​ളി​ൽ​നി​ന്നും വ​ന്നു ജോ​ലി ചെ​യ്യു​ന്ന അ​ഞ്ച് സ​ർ​ക്കാ​ർ സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്ക് നാ​ല് മാ​സ​മാ​യി ശ​ന്പ​ളം കി​ട്ടാ​തെ വ​ല​യു​ന്നു.
നാ​ല് മാ​സ​മാ​യി വീ​ട്ടാ​വ​ശ്യ​വും കു​ട്ടി​ക​ളു​ടെ പ​ഠി​പ്പും മു​ട​ങ്ങു​ക​യാ​ണ്. 60 ശ​ത​മാ​നം കേ​ന്ദ്ര​ഫ​ണ്ടും 40 ശ​ത​മാ​നം സം​സ്ഥാ​ന ഫ​ണ്ടും ചേ​ർ​ന്ന​താ​ണ് ഈ ​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം. കൃ​ഷി ഡ​യ​റ​ക്ട​റേ​റ്റി​ൽ അ​ന്വേ​ഷി​ച്ചാ​ൽ ഉ​ട​ൻ ന​ൽ​കു​മെ​ന്ന​ത​ല്ലാ​തെ ശ​ന്പ​ളം കി​ട്ടു​ന്നി​ല്ല.
ഇ​വ​ർ​ക്കു എ​ത്ര​യും പെ​ട്ട​ന്ന് ശ​ന്പ​ളം കു​ടി​ശി​ക തീ​ർ​ത്തു ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫി​സേ​ഴ്സ് യൂ​ണി​യ​ൻ വാ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ. ​ശ​ശി​കു​മാ​ർ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി. ​സ​ലിം റി​പ്പോ​ർ​ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബെ​ൻ​സി ജോ​സ​ഫ്, പി. ​സ​ഫ്വാ​ൻ, ഒ.​എം. ജ​യേ​ന്ദ്ര​കു​മാ​ർ, കെ. ​ചാ​മി​ക്കു​ട്ടി, കെ. ​അ​ര​വി​ന്ദാ​ക്ഷ​ൻ ചെ​ട്ടി​യാ​ർ, പി.​പി. ബി​ന്ദു​മോ​ഹ​ൻ, എം.​കെ. മോ​ഹ​ൻ​ദാ​സ്, പി.​എ. മാ​ത്യു, പി.​ജെ. ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.