തെ​ങ്ങ് രോ​ഗ നി​യ​ന്ത്ര​ണ​ത്തി​നു മ​രു​ന്നു​ത​ളി തുടങ്ങി
Friday, February 28, 2020 12:21 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി:​തെ​ങ്ങ് രോ​ഗ-​കീ​ട നി​യ​ന്ത്ര​ണ​ത്തി​നു കൃ​ഷി​ഭ​വ​നു കീ​ഴി​ലു​ള​ള കാ​ർ​ഷി​ക ക​ർ​മ​സേ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​രു​ന്നു​ത​ളി ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ പ​ത്ത് വാ​ർ​ഡു​ക​ളി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. 60 ഹെ​ക്ട​റി​ൽ 10,000ൽ ​പ​രം തെ​ങ്ങു​ക​ൾ​ക്കാ​ണ് മ​രു​ന്നു ത​ളി​ക്കു​ന്ന​ത്.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു അ​ബ്ദു​റ​ഹി​മാ​ൻ, പി.​കെ. സ​മു​തി, അ​ഡ്വ.​രാ​ജേ​ഷ്കു​മാ​ർ, എ​ൻ.​കെ. മാ​ത്യു, കൃ​ഷി ഓ​ഫീ​സ​ർ ടി.​എ​സ്. സു​മി​ന, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എം.​വി. ല​ത്തീ​ഫ്, ക​ർ​മ​സേ​ന സെ​ക്ര​ട്ട​റി ഗി​രീ​ഷ് കു​പ്പാ​ടി, പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.