ജി​ല്ലാ​ കോ​ഫി ട്രേ​ഡേ​ഴ്സ് ക​ണ്‍​വ​ൻ​ഷ​ൻ
Friday, February 28, 2020 12:21 AM IST
ക​ൽ​പ്പ​റ്റ: ബ്ര​ഹ്മ​ഗി​രി ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി​യു​ടേ​യും വ​യ​നാ​ട് കാ​പ്പി​ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ​രേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ​കോ​ഫി ട്രേ​ഡേ​ർ​സ് ക​ണ്‍​വെ​ൻ​ഷ​ൻ 29ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ചേ​രും. ബ്ര​ഹ്മ​ഗി​രി വ​യ​നാ​ട​ൻ കോ​ഫി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​ണ്‍​വെ​ൻ​ഷ​ൻ. ഇ​ട​ത്ത​ട്ടു​കാ​രെ ഒ​ഴി​വാ​ക്കി വി​ത്തു​മു​ത​ൽ വി​പ​ണി​വ​രെ​യു​ള്ള ഇ​ട​പെ​ട​ലി​ലൂ​ടെ കാ​പ്പി​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​താ​ണ് ബ്ര​ഹ്മ​ഗി​രി കോ​ഫി പ​ദ്ധ​തി.
പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ബ്ര​ഹ്മ​ഗി​രി വ​യ​നാ​ട് കോ​ഫി പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ലാ​ൻ ചെ​യ്യു​ന്ന​തി​നാ​യി ചേ​രു​ന്ന ക​ണ്‍​വെ​ൻ​ഷ​നി​ൽ ഈ ​രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ക​ണ്‍​വെ​ൻ​ഷ​ൻ കോ​ഫി​ബോ​ർ​ഡ് ക്വാ​ളി​റ്റി വി​ഭാ​ഗം ത​ല​വ​ൻ ഡോ.​ബ​സ​വ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​ർ​ഗാ​നി​ക് കോ​ഫി സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​ബ​ന്ധി​ച്ച് ഇ​ൻ​ഡോ​സെ​ർ​ട്ട് പ്ര​തി​നി​ധി​ക​ളും വ​യ​നാ​ട് പാ​ക്കേ​ജും കാ​പ്പി​കൃ​ഷി​യു​ടെ സാ​ധ്യ​ത​യും സം​ബ​ന്ധി​ച്ച് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യും പ്ര​സം​ഗി​ക്കും. ബ്ര​ഹ്മ​ഗി​രി ഡ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​പ്ര​സാ​ദ്, വ​യ​നാ​ട് കോ​ഫി ചെ​യ​ർ​മാ​ൻ പി.​കെ. സു​രേ​ഷ് എ​ന്നി​വ​ർ ക​ണ്‍​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.