മോ​ഹ​ൻ​ദാ​സി​ന്‍റെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ഇ​ന്നു സ​മാ​പി​ക്കും
Friday, February 28, 2020 12:21 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ടി​ന്‍റെ ദൃ​ശ്യ ചാ​രു​ത​യി​ലൂ​ടെ ഒ​രു ചി​ത്ര​യാ​ത്ര എ​ന്ന പേ​രി​ൽ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്നു​വ​രു​ന്ന വി.​ഡി. മോ​ഹ​ൻ​ദാ​സി​ന്‍റെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ഇ​ന്നു സ​മാ​പി​ക്കും. ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടി​നി​ടെ മോ​ഹ​ൻ​ദാ​സ് പ​ക​ർ​ത്തി​യ​തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 70 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.
വ​യ​നാ​ട​ൻ കാ​ഴ്ച​ക​ൾ, വ​ന്യ​ജീ​വി ലോ​ക​ത്തെ വി​സ്മ​യ​ങ്ങ​ൾ, പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ, കാ​ടും നാ​ടും സ​മ്മേ​ളി​ക്കു​ന്ന അ​പൂ​ർ​വ നി​മി​ഷ​ങ്ങ​ൾ, ജീ​വി​ത നേ​ർ​കാ​ഴ്ച​ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ, ഡോ.​പി. ല​ക്ഷ്മ​ണ​ൻ, ഷ​ബീ​ർ അ​ഹ​മ്മ​ദ്, പ്ര​ഫ. രാ​ജ​ഗോ​പാ​ൽ, വി.​ഡി. മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.