പൊ​ടി​യി​ൽ മു​ങ്ങി റോ​ഡ് ന​വീ​ക​ര​ണം
Thursday, February 27, 2020 12:39 AM IST
വൈ​ത്തി​രി: പൊ​ഴു​ത​ന വെ​ങ്ങ​പ്പ​ള്ളി റോ​ഡ് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി​ശ​ല്യം രൂ​ക്ഷം.
ആ​നോ​ത്ത്, കേ​യി​ലാ​മൂ​ല, അ​ത്തി​മൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​ടി​ശ​ല്യം​മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ വ​ല​യു​ക​യാ​ണ്. പ്ര​വൃ​ത്തി ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ൽ വെ​ള്ളം ത​ളി​ച്ചു പൊ​ടി​ശ​ല്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ക​രാ​റു​കാ​ര​നോ​ടു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ജ​നു​വ​രി​യി​ലാ​ണ് അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വി​ൽ വെ​ങ്ങ​പ്പ​ള്ളി മു​ത​ൽ പൊ​ഴു​ത​ന വ​രെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ റോ​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. വീ​തി കൂ​ട്ടു​ന്ന​തി​നു റോ​ഡി​ന് ഇ​രു​വ​ശ​വു​മു​ള്ള മ​ണ്ണ് നീ​ക്കി​യ​താ​ണ് പൊ​ടി​ശ​ല്യ​ത്തി​നു കാ​ര​ണ​മാ​യ​ത്.