മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ്: പ്ര​ത്യേ​ക ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി ഇ​ന്ന് മാ​ന​ന്ത​വാ​ടി​യി​ൽ
Thursday, February 27, 2020 12:39 AM IST
ക​ൽ​പ്പ​റ്റ: പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ​ത്തോ​ടെ മാ​ന​ന്ത​വാ​ടി തോ​ണി​ച്ചാ​ൽ അ​ഭി​രാ​മി ഫാം ​റി​സോ​ർ​ട്ട് ഹാ​ളി​ൽ ഇ​ന്ന് പ്ര​ത്യേ​ക ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 10 ന് ​ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ്യ​മെ​ന്പാ​ടും ന​ട​ക്കു​ന്ന തീ​വ്ര​മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് യ​ജ്ഞ’​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ൽ ഈ ​പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.
ഇ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ജി​ല്ല​ക​ളി​ലാ​ണ് ഫെ​ബ്രു​വ​രി മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ഇ​ന്ദ്ര​ധ​നു​ഷ് യ​ജ്ഞം ന​ട​ക്കു​ന്ന​ത്. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ങ്ങ​നെ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​താ​ക്കി​മാ​റ്റു​ന്നു എ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. ഒ​പ്പം പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് യ​ജ്ഞ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി പ​രി​പാ​ടി​യി​ൽ വി​വ​രി​ക്കും.
വി​വി​ധ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ, എ​ക്സി​ബി​ഷ​ൻ, ക​ലാ​പ​രി​പാ​ടി​ക​ൾ, പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഈ ​ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഫീ​ൽ​ഡ് ഒൗ​ട്ട്റീ​ച്ച് ബ്യൂ​റോ വ​യ​നാ​ട്, ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പ് വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ്, ഇ​ട​വ​ക പ​ഞ്ചാ​യ​ത്ത്, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മാ​ർ​ച്ച് നാ​ലി​ന് ക​ൽ​പ്പ​റ്റ​യി​ലും സ​മാ​ന​മാ​യ ക്യാ​ന്പ് ന​ട​ക്കും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ആ​ൻ​സി മേ​രി ജേ​ക്ക​ബ്, സി. ​ഉ​ദ​യ​കു​മാ​ർ, എം.​വി. പ്ര​ജി​ത്ത് കു​മാ​ർ, ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.