തെ​ങ്ങു​ക​യ​റ്റ​ത്തി​ൽ പു​രു​ഷ​കു​ത്ത​ക ത​ക​ർ​ക്കാ​ൻ പൂ​താ​ടി​യി​ലെ വ​നി​ത​ക​ൾ
Thursday, February 27, 2020 12:39 AM IST
കേ​ണി​ച്ചി​റ: തെ​ങ്ങു​ക​യ​റ്റ​ത്തി​ൽ പു​രു​ഷ​ന്മാ​രു​ടെ കു​ത്ത​ക പൊ​ളി​ക്കാ​ൻ പൂ​താ​ടി​യി​ലെ വ​നി​ത​ക​ൾ. മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു ക​യ​റി തെ​ങ്ങ് ഒ​രു​ക്കു​ന്ന​തി​ലും തേ​ങ്ങ​യി​ടു​ന്ന​തി​ലു​മു​ള്ള ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ലാ​ണ് വീ​ട്ട​മ്മ​മാ​ർ.
കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​റൈ​സ് പ​ദ്ധ​തി​യി​ലാ​ണ് സ്ത്രീ​ക​ൾ​ക്കു തെ​ങ്ങു​ക​യ​റ്റ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. 30 സ്ത്രീ​ക​ളാ​ണ് തെ​ങ്ങു​ക​യ​റ്റം പ​ഠി​ക്കു​ന്ന​ത്. ഇ​തി​ൽ 65ല​ധി​കം വ​യ​സു​ള്ള​വ​രും ഉ​ണ്ട്. തെ​ങ്ങു​ക​യ​റ്റം പു​തി​യ അ​നു​ഭ​വ​മാ​ണ​ന്നും തു​ട​ക്ക​ത്തി​ൽ ചെ​റി​യ പേ​ടി​യു​ണ്ടാ​യി​രു​ന്ന​ങ്കി​ലും ഏ​താ​നും മ​ണി​ക്കൂ​ർ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ​പ്പോ​ൾ ഏ​തു തെ​ങ്ങി​ലും ക​യ​റാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​യെ​ന്നും പൂ​താ​ടി​യി​ലെ റീ​ന ജോ​യി പ​റ​ഞ്ഞു. പ​രി​ശീ​ല​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രു​ക്മി​ണി സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു, ല​ത, ര​മ​ണി, ശോ​ഭ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു കാ​ടു​വെ​ട്ടു​ന്ന​തി​ലും വ​നി​ത​ക​ൾ​ക്കു പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്.