പ്ര​തി​ഷേ​ധജ്വാ​ല​യും ധ​ർ​ണ​യും ന​ട​ത്തി
Thursday, February 27, 2020 12:39 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ ജി​എ​സ്ടി ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധ ജ്വാ​ല​യും ധ​ർ​ണ​യും ന​ട​ത്തി.
സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളൂ​ടെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ ജി​എ​സ്ടി ക​മ്മീ​ഷ്ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി​യ​ത്.
എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​എ​സ്ടി വ​കു​പ്പി​നെ ത​ക​ർ​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും 234 ത​സ്തി​ക​ൾ ഇ​ല്ലാ​താ​ക്കി ജീ​വ​ന​ക്കാ​രെ ലോ​ട്ട​റി വ​കു​പ്പി​ലും പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ലും പു​ന​ർ​വി​ന്ന്യ​സി​ച്ച ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധ ധ​ർ​ണ. പി.​ടി സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​കെ. ജി​തേ​ഷ്, ലൈ​ജു ചാ​ക്കോ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ.​എ​സ്. ബെ​ന്നി , ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, കെ​ജി​ഒ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ശ​ശി​കു​മാ​ർ, ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ടി സ​ന്തോ​ഷ്, എം.​സി. വി​ൽ​സ​ണ്‍, ശി​വ​രാ​മ​ൻ, അ​ബ്ദു​ൾ ഗ​ഫൂ​ർ, അ​ഭി​ജി​ത്ത്, ബെ​ൻ​സി, അ​നി​ൽ​കു​മാ​ർ, ജെ​യിം​സ് കു​ര്യ​ൻ, എം.​എ. ബൈ​ജു, അ​ജി കു​ര്യ​ക്കോ​സ്, ശ്രീ​നി​വാ​സ​ൻ, ബി​ന്ദു, ഇ​ന്ദി​ര, ബെ​ൻ​സി ജേ​ക്ക​ബ്, വേ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.