ച​തു​പ്പ് നി​ക​ത്തു​ന്ന​തി​നെ​തി​രേ ക​രി​ങ്കു​റ്റി ശു​ദ്ധ​ജ​ല സം​ര​ക്ഷ​ണ ക​മ്മി​റ്റി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Thursday, February 27, 2020 12:37 AM IST
ക​ൽ​പ്പ​റ്റ: അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ർ​ഡ് മ​ഞ്ഞ​പ്പാ​റ ക്വാ​റി വ​ള​വി​ന​ടു​ത്തു​ള്ള ര​ണ്ട് മ​ല​ക​ൾ​ക്കി​ട​യി​ലു​ള്ള നാ​ല് ഏ​ക്ക​റോ​ളം വ​രു​ന്ന ച​തു​പ്പ് നി​ലം നി​ക​ത്തു​ന്ന​തി​നെ​തി​രെ ക​രി​ങ്കു​റ്റി ശു​ദ്ധ​ജ​ല സം​ര​ക്ഷ​ണ ക​മ്മ​റ്റി പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൈ​വ​ശം ഉ​ള്ള ഈ ​ച​തു​പ്പി​ൽ നി​ന്നും ഒ​ഴു​ക്കു​ന്ന നീ​രു​റ​വ​മാ​ത്ര​മാ​ണ് 40 ൽ ​ഏ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഏ​ക ആ​ശ്ര​യം. ക​രിം​കു​റ്റി​ക്ക​ടു​ത്തു​ള്ള പു​തി​യ​വാ​ടി കോ​ള​നി​യി​ലെ 20 ഓ​ളം ആ​ദി​വാ​സി​കു​ടും​ബ​ങ്ങ​ൾ അ​ല​ക്കാ​നും കു​ളി​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​വി​ടെ നി​ന്ന് ഒ​ഴു​ക്കു​ന്ന നീ​രു​റ​വ​യാ​ണ്. 50 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കു​ടി​വെ​ള്ള​ത്തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഈ ​ഉ​റ​വ​യെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഈ ​ച​തു​പ്പി​നോ​ടെ ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ടു​ത്ത കു​ള​വു​മു​ണ്ട്.
സ്വ​കാ​ര്യ വ്യ​ക്തി റി​യ​ൽ എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ൾ​ക്ക് ഈ ​സ്ഥ​ലം വി​ൽ​പ​ന ന​ട​ത്തി​യ​തോ​ടെ അ​വി​ടെ​യു​ള്ള മ​ര​ങ്ങ​ൾ വെ​ട്ടി മാ​റ്റി​യി​രു​ന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നീ​ർ​ചാ​ൽ സം​ര​ക്ഷി​ച്ച് നി​ർ​ത്തും എ​ന്ന തീ​രു​മാ​ന​ത്തി​ൽ എ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തി​ന് ഘ​ട​ക​വി​രു​ദ്ധ​മാ​യി രാ​ത്രി​യു​ടെ മ​റ​വി​ൽ ലോ​ഡ് ക​ണ​ക്കി​ന് മ​ണ്ണി​ട്ട് ച​തു​പ്പ് നി​ക​ത്തി. ഇ​തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് വി​ല്ലേ​ജ്, ജി​യോ​ള​ജി വ​കു​പ്പു​ക​ൾ​ക്കും ക​ള​ക്ട​ർ​ക്കും പ​രാ​തി കൊ​ടു​ത്തു. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യി ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.
മ​ഴ​പെ​യ്താ​ൽ മ​ണ്ണ് കു​ത്തി ഒ​ലി​ച്ച് നീ​രു​റ​വ​യും കു​ള​വും ന​ശി​ക്കു​ക​യും താ​ഴ്ഭാ​ഗ​ത്തു​ള്ള വീ​ടു​ക​ൾ​ക്കും ഏ​റെ അ​ക​ലെ അ​ല്ലാ​ത്ത കാ​രാ​പ്പു​ഴ ഡാ​മി​നും ഇ​ത് ഭീ​ഷ​ണി​യാ​ണ്. അ​തി​നാ​ൽ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി സം​ര​ക്ഷി​ക്കാ​നാ​യി ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും ക​രിം​ക്കു​റ്റി ശു​ദ്ധ​ജ​ല സം​ര​ക്ഷ​ണ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ.​കെ. അ​ശോ​ക​ൻ, സെ​ക്ര​ട്ട​റി കെ.​വി. ജോ​ർ​ജ്, കെ. ​മൊ​യ്ദീ​ൻ, കെ.​എം. ബി​നീ​ഷ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.