പി.​എം. ജോ​യി​യെ ത​ള്ളി സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വം
Thursday, February 27, 2020 12:37 AM IST
ക​ൽ​പ്പ​റ്റ:​ദേ​ശീ​യ​പാ​ത 766ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു യു​ഡി​എ​ഫ് മു​ൻ​കൈ​യെ​ടു​ത്ത് രൂ​പീ​ക​രി​ച്ച ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ ക​ണ്‍​വീ​ന​ർ പി.​എം. ജോ​യി​ക്കു സി​പി​ഐ​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നു ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സി.​എ​സ്. സ്റ്റാ​ൻ​ലി. പ്ര​സ്ക്ല​ബി​ൽ എ​ൽ​ഡി​എ​ഫ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ജോ​യി​യെ സി​പി​ഐ നേ​താ​വ് ത​ള്ളി​പ്പ​റ​ഞ്ഞ​ത്. ജോ​യി സി​പി​ഐ ചീ​രാ​ൽ ബ്രാ​ഞ്ചി​ൽ അം​ഗ​മാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മി​ല്ല​ന്നു സ്റ്റാ​ൻ​ലി പ​റ​ഞ്ഞു. ജ​ന​താ​ദ​ൾ-​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ജോ​യി. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പാ​ണ് സി​പി​ഐ​യി​ലെ​ത്തി​യ​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ നേ​രി​ട്ടെ​ത്തി​യാ​ണ് ബ​ത്തേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ജോ​യി​യെ​യും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ജ​ന​താ​ദ​ൾ-​എ​സ് വി​ട്ട​വ​രെ​യും സി​പി​ഐ​യി​ലേ​ക്കു സ്വീ​ക​രി​ച്ച​ത്. ഇ​തി​നു​പി​ന്ന​ലെ ജോ​യി വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ സി​പി​ഐ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്നും പ്ര​ചാ​ര​ണം ഉ​ണ്ടാ​യി. എ​ന്നാ​ൽ പി.​പി. സു​നീ​റി​നാ​ണ് പാ​ർ​ട്ടി സീ​റ്റ് ന​ൽ​കി​യ​ത്. പി​ന്നീ​ടും മ​തി​യാ​യ പ​രി​ഗ​ണ​ന പാ​ർ​ട്ടി​യി​ൽ ജോ​യി​ക്കു ല​ഭി​ച്ചി​രു​ന്നി​ല്ല. നി​ല​വി​ൽ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​നു​മാ​ണ് ബ​ത്തേ​രി ചീ​രാ​ൽ സ്വ​ദേ​ശി​യാ​യ ജോ​യി.