ക​ട​ച്ചി​ക്കു​ന്ന് ക്വാ​റി​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യ​ണമെന്ന്
Thursday, February 27, 2020 12:37 AM IST
ക​ൽ​പ്പ​റ്റ: മൂ​പ്പെ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​ടി​വ​യ​ൽ ക​ട​ച്ചി​ക്കു​ന്ന് കോ​ട്ട​നാ​ട് നൈ​നി​റ്റാ​ൾ എ​സ്റ്റേ​റ്റി​ൽ പു​തി​യ ക്വാ​റി​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത് റ​ദ്ദാ​ക്ക​ണ​മെ​ന്ന് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി​യം​ഗ​ങ്ങ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വി​നെ​യും നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളെ​യും കാ​റ്റി​ൽ പ​റ​ത്തി ഒ​രു സം​ഘം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഹൈ​ക്കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ക്വാ​റി​ക്ക് അ​നു​മ​തി നേ​ടി​യ​ത്. ക്വാ​റി നി​യ​മാ​നു​സൃ​ത​മ​ല്ലെ​ങ്കി​ൽ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ ത​ന്നെ പ​റ​യു​ന്നു​ണ്ട്. അ​ത​നു​സ​രി​ച്ച് ന​ൽ​കി​യ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ മൂ​പ്പെ​നാ​ട് പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക​ണം.
ലൈ​സ​ൻ​സ് ന​ൽ​കി​യി​ട്ടു​ള്ള സ്ഥ​ലം തോ​ട്ടം ഭൂ​മി​യാ​ണ്. തോ​ട്ടം ഭൂ​മി ത​രം മാ​റ്റു​ന്ന​തി​ന് ലാ​ൻ​ഡ് ബോ​ർ​ഡി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ങ്കി​ലും അ​ത് ല​ഭ്യ​മാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ 17 പേ​ർ മ​രി​ച്ച പു​ത്തു​മ​ല​യും 2009 ലെ ​പ്ര​ള​യ​ത്തി​ൽ ഒ​രാ​ൾ വീ​തം മ​രി​ച്ച നീ​ലി​മ​ല​യും കാ​ന്തം​പാ​റ​യും നി​ർ​ദ്ദി​ഷ്ഠ ക്വാ​റി​ക്ക് വ​ള​രെ അ​ടു​ത്താ​ണ്. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ 2017 ഓ​ഗ​സ്റ്റ് 21 ന്‍റെ സൊ​ണ​ൽ മാ​പ് പ്ര​കാ​രം അ​തീ​വ ഗു​രു​ത​ര​മാ​യ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​യി മൂ​പ്പെ​നാ​ട് വി​ല്ലേ​ജി​നെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ യാ​തൊ​രു പ​രി​സ്ഥി​തി വി​രു​ദ്ധ ഇ​ട​പെ​ട​ലു​ക​ളും പാ​ടി​ല്ലെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. എ​ന്നാ​ൽ ക്വാ​റി അ​നു​വ​ദി​ക്കു​ന്പോ​ൾ ഇ​തൊ​ന്നും പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.
നി​ർ​ദ്ദി​ഷ്ഠ ക്വാ​റി​ക്ക് ചു​റ്റും ജ​ന​വാ​സ കേ​ന്ദ്ര​മാ​ണ്. സ്കൂ​ളും ആ​രാ​ധ​ന കേ​ന്ദ്ര​ങ്ങ​ളും അ​ങ്ക​ണ​വാ​ടി​യും ഹെ​ൽ​ത്ത് സെ​ന്‍റ​റും കേ​വ​ലം 100 മീ​റ്റ​ർ അ​ടു​ത്താ​ണ്. ക്വാ​റി​ക്ക് സ​മീ​പ​ത്തു​കൂ​ടി​യാ​ണ് റോ​ഡ് ക​ട​ന്ന് പോ​കു​ന്ന​ത്. ക്വാ​റി​യു​ടെ 100 മീ​റ്റ​ർ സ​മീ​പം വ​രെ വെ​സ്റ്റ​ഡ് ഫോ​റ​സ്റ്റാ​ണ്. ഇ​വി​ടെ നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന നീ​രു​റ​വ​ക​ളെ​യാ​ണ് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​ന് ആ​ശ്ര​യി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ത്ര ക​രി​ങ്ക​ല്ല് ആ​വ​ശ്യ​മാ​ണെ​ന്നും അ​ത് എ​ങ്ങ​നെ എ​വി​ടെ നി​ന്നും എ​ത്ര അ​ള​വി​ൽ ഖ​ന​നം ന​ട​ത്ത​ണ​മെ​ന്നു​മു​ള്ള പ​ഠ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ഭ​ര​ണ കൂ​ടം ത​യ്യാ​റാ​വ​ണം. ക​രി​ങ്ക​ലി​ന്‍റെ ഖ​ന​ന​വും വി​ത​ര​ണ​വും ഗ്രാ​മ​സ​ഭ​ക​ളെ ഏ​ൽ​പ്പി​ക്ക​ണം. ഗ്രാ​മീ​ണ ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ൽ സാ​ധ്യ​ത ഉ​റ​പ്പ് വ​രു​ത്തി ഖ​ന​ന​ത്തി​ന് വ​ൻ​കി​ട യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണം. വ​ർ​ഷ​ങ്ങ​ളാ​യി ക്വാ​റി നി​രോ​ധ​നം നി​ല​വി​ലു​ള്ള നീ​ല​ഗി​രി ജി​ല്ല​യേ​യും വ​ൻ​കി​ട ക്ര​ഷ​റു​ക​ളെ​യും ഉ​ദ്ദേ​ശി​ച്ചാ​ണ് ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ഈ ​ക്വാ​റി സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.
അ​ഞ്ച് ഹെ​ക്ട​റി​ന് മു​ക​ളി​ലു​ള്ള ഖ​ന​ന​ത്തി​ന് മാ​ത്ര​മേ സം​സ്ഥാ​ന പ​രി​സ്ഥി​തി ആ​ഘാ​ത സ​മി​തി​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മു​ള്ളു എ​ന്നി​രി​ക്കെ ര​ണ്ട് ഹെ​ക്ട​റി​ന് താ​ഴെ മാ​ത്ര​മു​ള്ള ക്വാ​റി​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത് ജി​ല്ലാ​ത​ല സ​മി​തി​യെ നോ​ക്കു​കു​ത്തി​യാ​ക്കി സം​സ്ഥാ​ന ആ​ഘാ​ത പ​ഠ​ന സ​മി​തി​യാ​ണ് എ​ന്ന​ത് ഇ​തി​ൽ അ​ഴി​മ​തി ന​ട​ന്നു എ​ന്നാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് തോ​മ​സ് അ​ന്പ​ല​വ​യ​ൽ, സെ​ക്ര​ട്ട​റി എ​ൻ. ബാ​ദു​ഷ, ബാ​ബു മൈ​ല​ന്പാ​ടി എ​ന്നി​വ​ർ പ​റ​ഞ്ഞു.